മാഞ്ചസ്റ്റര്‍ : ട്രാഫിഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡോണി ജോണിന്റെ ഭാര്യ പിതാവ് നിര്യാതനായി.കോതനല്ലൂര്‍ പട്ടമന വീട്ടില്‍ ജോസ് ദേവസ്യ (73) ആണ് നിര്യാതനായത്.സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കോതനല്ലൂര്‍ സെന്റ് ഗര്‍വാസീസ് ആന്‍ഡ് പ്രോത്താസീസ് (കന്തീശങ്ങളുടെ)പള്ളിയില്‍ നടക്കും.മരണവിവരമറിഞ് ഡോണിയും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മക്കള്‍ : മരിയ ജെയിംസ് (ആസ്‌ട്രേലിയ),സജി ജോസ് (കുവൈറ്റ് ),ഡാലിയ ഡോണി (യുകെ ).മരുമക്കള്‍: ജെയിംസ് (ആസ്‌ട്രേലിയ) ജോമോള്‍(കുവൈറ്റ് ), ഡോണി കരോടന്‍ (യുകെ).പരേതന്റെ വേര്‍പാടില്‍ ട്രാഫിഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു കുരിയനും,എസ്‌സിക്യൂട്ടീവ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.