
















യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസിന്റെ അമ്മയും ഈസ്റ്റ് ചേരാനല്ലൂര്‍ തേലക്കാടന്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യയുമായ മേരി വര്‍ഗീസ് (82) നിര്യാതയായി. പരേത പെരുമ്പാവൂര്‍ ചിറയത്ത് കുടുംബാംഗമാണ്. മക്കള്‍ - ജോഷി, ഷാജി, ജിജി, ജോജോ, ഷിജോ, ഷീമോള്‍, ജോമോന്‍. മരുമക്കള്‍ - മിനി, സെബാസ്റ്റ്യന്‍, ജിന്‍സി,രഞ്ജിത, നാന്‍സി, ഷാജു, അലക്‌സി.
സംസ്‌കാര ശുശ്രൂഷകള്‍ നാളെ തിങ്കളാഴ്ച (15/12/25) 3.30PMന് ഭവനത്തില്‍ നിന്നും ആരംഭിച്ച് ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ദേവാലയത്തില്‍ സംസ്‌കരിക്കുന്നതാണ്.
ഷിജോ വര്‍ഗീസിന്റെ മാതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, ദേശീയ സമിതിയംഗം ബിജു പീറ്റര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ മാത്യു, സെക്രട്ടറി ദീപക് ജേക്കബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാന്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികള്‍....