
















വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറി പ്രദീഷ് ഫിലിപ്പിന്റെ പിതാവ് ഫിലിപ്പോസ് ഔസേപ്പ് നാട്ടില്‍ മരണമടഞ്ഞു. 71 വയസായിരുന്നു.പിറവത്തെ ആദ്യകാല റബ്ബര്‍ വ്യാപാരിയായിരുന്നു.
പിതാവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മരിക്കുന്ന സമയത്ത് പ്രദീഷ് നാട്ടില്‍ പിതാവിനൊപ്പമുണ്ടായിരുന്നു.രാവിലെ ആറു മണിയ്ക്ക് പിറവം ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ഭാര്യ റീത്താ ഫിലിപ്പ്
രണ്ടു മക്കള്‍ ;
പ്രദീപ് ഫിലിപ്പ് ,പ്രസ്റ്റണ്‍
ഭാര്യ അനു എബ്രഹാം, മക്കള്‍ ആരണ്‍ ജോസഫ്, അബ്രാം ജോസഫ്
പ്രദീഷ് ഫിലിപ്പ്
ഭാര്യ റാണി തോമസ്
മക്കള്‍ ; ഇവാന്‍ മാത്യു, എയ്തല്‍ മാത്യു, എഡ്വിന്‍ മാത്യു
പെരിയപ്പുറം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് സംസ്‌കാരം.
പരേതന്റെ വിയോഗത്തില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.