CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 23 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ആഷ്‌ലി റോഡില്‍ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 14-കാരന്‍ അറസ്റ്റില്‍; അതിക്രൂരമായി കുത്തിക്കൊല്ലാന്‍ ഇടയാക്കിയ കാരണങ്ങള്‍ അന്വേഷിച്ച് പോലീസ്; ദൃക്‌സാക്ഷികളെ തേടുന്നു

എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തേക്ക് എത്തിയെങ്കിലും അക്രമത്തിന് ഇരയായ വ്യക്തിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ലണ്ടന്‍ തെരുവുകളെ കീഴടക്കിയ കത്തിക്കുത്ത് അക്രമങ്ങള്‍ ജനങ്ങളുടെ സമാധാനം കെടുത്തുന്ന വാര്‍ത്തകള്‍ പതിവായി പുറത്തുവരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന നഗരമായി ഇതിനകം തന്നെ ലണ്ടന്‍ കുപ്രശസ്തി ആര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കത്തിയുമായി കറങ്ങുകയും ചെറിയ പ്രശ്‌നങ്ങള്‍ പോലും ജീവനെടുക്കുന്ന തലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ ബ്രിട്ടനില്‍ വ്യാപിക്കുന്നതായി പുതിയ സംഭവങ്ങള്‍ സൂചന നല്‍കുന്നു. 

ബ്രിസ്റ്റോളില്‍ നടന്ന അതിക്രൂരമായ കത്തിയക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതിയുടെ പ്രായം വെറും 14 വയസ്സാണ്. കഴിഞ്ഞ ദിവസം രാത്രി ഒരാള്‍ കൊലക്കത്തിക്ക് ഇരയായതോടെയാണ് എവോണ്‍ & സോമര്‍സെറ്റ് കോണ്‍സ്റ്റാബുലറി വധക്കേസില്‍ അന്വേഷണം ആരംഭിച്ചത്. ആഷ്‌ലി റോഡ് സിറ്റി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അക്രമണം അരങ്ങേറിയത്. 

എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തേക്ക് എത്തിയെങ്കിലും അക്രമത്തിന് ഇരയായ വ്യക്തിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗുരുതരമായ പരുക്കേറ്റതിനാല്‍ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20-കളില്‍ പ്രായമുള്ള ഒരാളെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 14-കാരനെ പിടികൂടിയത്. 

'ദാരുണമായ സംഭവത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശത്തെ ആളുകളുമായി സംസാരിക്കുന്നുണ്ട്. തിരക്കേറിയ സ്ഥലത്താണ് അക്രമം നടന്നിട്ടുള്ളത്. അതുകൊണ്ട് സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്', അന്വേഷണ ഉദ്യോഗസ്ഥനായ ആന്‍ഡി മോട്ട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.