CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 1 Seconds Ago
Breaking Now

ബ്രിസ്റ്റോൾ മലയാളി സോണിയാ റെജിയുടെ മാതാവ് ഫിലോമിന ജോണ്‍ നാട്ടിൽ നിര്യാതയായി

ബ്രിസ്റ്റോളിൽ താമസിക്കുന്ന സോണിയാ റെജിയുടെ മാതാവ് ഫിലോമിന ജോണ്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വരുന്ന ശനിയാഴ്ച കട്ടപ്പന വെള്ളയാംകുടി പള്ളിയില്‍ നടക്കും. 

മാതാവിന്റെ രോഗ വിവരം അറിഞ്ഞ ഉടൻ സോണിയ നാട്ടിൽ എത്തിയിരുന്നു .വിയോഗ സമയത് കൂടെ ഉണ്ടായിരുന്നു . ഭര്‍ത്താവ് റെജിയും, മക്കളും ഉടന്‍ യുകെയില്‍ നിന്നും നാട്ടിലേക്ക് തിരിക്കും .

യൂണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് റെജി.

 റെജി-സോണിയ ദമ്പതികളുടെ വീട്ടില്‍ വൈകുന്നേരം 7 മണിക്ക് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. പരേതയുടെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബത്തെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുന്നു. പരേതയുടെ വിയോഗത്തിൽ യുബിഎംഎയ്‌ക്കൊപ്പം യൂറോപ്പ് മലയാളിയും ദുഖം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.