CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 15 Seconds Ago
Breaking Now

ഗര്‍ഭകാല പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടത്തില്‍ പെട്ട് ഭാര്യക്കും, ഭര്‍ത്താവിനും പരുക്കേറ്റു; വയറ്റിലുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒടുവില്‍ രണ്ട് ആശുപത്രികളിയായ ദമ്പതികള്‍ കുഞ്ഞിനെ കണ്ടുമുട്ടി

മൂന്ന് പേരും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്

ഗര്‍ഭിണിയായ ഭാര്യയെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ആ അത്യാഹിതം സംഭവിച്ചത്. ഷ്രോപ്ഷയര്‍ ടെല്‍ഫോര്‍ഡിലെ ആശുപത്രിയിലെ അപ്പോയിന്റ്‌മെന്റിനായി പോകവെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം രണ്ട് ആശുപത്രികളില്‍ ആയിപ്പോയ ദമ്പതികള്‍ മകളുടെ ജനനത്തിന് ശേഷമാണ് വീണ്ടും കണ്ടുമുട്ടിയത്. 

29-കാരി ഗിന്നി മാഗ്‌റാത്തിന് അടിയന്തര സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അപകടത്തില്‍ ഭര്‍ത്താവ് മൈക് റോബര്‍ട്ട്‌സിനും പരുക്കേറ്റിരുന്നു. ദമ്പതികളുടെ ആങ്കിളുകള്‍ തകര്‍ന്ന നിലയിലായിരുന്നെങ്കിലും ഗര്‍ഭിണി ആയതിനാല്‍ ഗിന്നിയെ പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലിലേക്കാണ് മെഡിക്കുകള്‍ കൊണ്ടുപോയത്. വയറ്റിലുള്ള കുഞ്ഞിന്റെ സ്ഥിതി കൂടി പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. റോബര്‍ട്‌സ് ആകട്ടെ റോയല്‍ ഷ്രൂസ്ബറി ആശുപത്രിയിലും ചികിത്സയ്ക്കായി എത്തി. 

കുഞ്ഞിന്റെ ഹൃദയമിടിപ്പ് ക്രമേണ കുറഞ്ഞ് വരുന്നതായി കണ്ടതോടെയാണ് നാലാഴ്ച മുന്‍പ് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ആംബര്‍ ഹാരിയറ്റ് റോബര്‍ട്‌സ് എന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്‍കിയ പേര്. പ്രസവശേഷം കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. കാലിന് ഓപ്പറേഷന്‍ വേണ്ടിവന്ന റോബര്‍ട്‌സിനെയും ഡോക്ടര്‍മാര്‍ ഒരേ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. സുപ്രധാനമായ സമയത്ത് കുടുംബത്തെ ഒരുമിപ്പിച്ച് നിര്‍ത്താനായിരുന്നു ഇത്. 

മൂന്ന് പേരും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഗര്‍ഭിണി ആയിരിക്കവെ ഉണ്ടായ അപകടം ഞെട്ടിക്കുന്നതായിരുന്നെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതാണ് സുപ്രധാനമായതെന്ന് ഗിന്നി പറയുന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, എന്നാണ് ഇതിന് അമ്മയുടെ മറുപടി. 




കൂടുതല്‍വാര്‍ത്തകള്‍.