CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 59 Seconds Ago
Breaking Now

60 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍; 7000 വിക്കറ്റുകള്‍; 85ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് പേസ് ബൗളര്‍; ലോകം അറിയാത്ത ഒരു അത്ഭുത താരം

രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പേസ് താരം റിട്ടയര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 85.

വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, ഫ്രാങ്ക് വോറെല്‍ എന്നിവരൊക്കെ ആരാണെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് ആരാധകര്‍ സംശയം ഏതുമില്ലാതെ വെസ്റ്റിന്‍ഡീസ് എന്ന് ഉത്തരം നല്‍കിയേക്കാം. എന്നാല്‍ സെസില്‍ റൈറ്റ് ആരാണെന്ന് ചോദിച്ചാല്‍ ആരും കേട്ടിട്ട് പോലുമുണ്ടാകില്ല. ക്രിക്കറ്റ് കളിച്ച ദൈര്‍ഘ്യം നോക്കിയാല്‍ ഈ ഇതിഹാസങ്ങളെയൊക്കെ മറിച്ചിടാന്‍ പോന്ന താരമാണ് സെസില്‍ എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. 

രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പേസ് താരം റിട്ടയര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 85. നല്ല പ്രായത്തില്‍ ജമൈക്കയ്ക്ക് വേണ്ടി കളിച്ച ഏവരും സ്‌നേഹത്തോടെ സെസ് എന്നുവിളിക്കുന്ന ഇദ്ദേഹത്തിന്റെ എതിരാളികളായിരുന്നു സോബേഴ്‌സും, വെസ് ഹാളുമെല്ലാം. 1959ല്‍ ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ സെസ് സെന്‍ഡ്രല്‍ ലങ്കാഷയര്‍ ലീഗില്‍ ചേര്‍ന്നു. 

1970, 80 കാലഘട്ടത്തില്‍ പേസര്‍മാര്‍ക്കിടയില്‍ തിളങ്ങിയ സെസ് 60 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 7000ഓളം വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് സീസണുകളില്‍ 538 വിക്കറ്റ് വരെ വീഴ്ത്തിയ നേട്ടവും അദ്ദേഹം നേടി. ലങ്കാഷയറിലെ ഭക്ഷണമാണ് തന്റെ 85 വയസ്സ് വരെ നീണ്ട ക്രിക്കറ്റ് ജീവിതത്തിന് സഹായിച്ചതെന്നാണ് സെസ് വെളിപ്പെടുത്തുന്നത്. കൂടാതെ അമിതമായ മദ്യപാനമില്ല, വല്ലപ്പോഴും സാധാരണ ബിയര്‍, അത്രമാത്രം. ആക്ടീവായി ഓടിനടന്നത് കൊണ്ട് പ്രായത്തിന്റെ വേദനകളൊന്നും അറിഞ്ഞില്ലെന്നാണ് ഈ ക്രിക്കറ്റര്‍ പറയുന്നത്. 

വെറുതെ ടിവി നോക്കി ഇരിക്കാന്‍ ഇപ്പോഴും താല്‍പര്യമില്ല. ഒന്നുകില്‍ നടക്കും അല്ലെങ്കില്‍ എന്തെങ്കിലും ജോലി ചെയ്യും. സെപ്റ്റംബര്‍ 7ന് സുദീര്‍ഘമായ കരിയറിന് സെസ് അവസാനം കുറിയ്ക്കും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.