CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 37 Seconds Ago
Breaking Now

ലോണ്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാഴായി; രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരണങ്ങള്‍ക്ക് എത്തിയപ്പോഴാണ് കര്‍ഷക കടങ്ങള്‍ ഒഴിവാക്കി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയത്

മധ്യപ്രദേശിലെ കര്‍ഷകരോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാത്തതിനാണ് രാഹുല്‍ ക്ഷമ പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മണന്‍ സിംഗ് ആവശ്യപ്പെട്ടത്. 

'സര്‍ട്ടിഫിക്കറ്റുള്ള നിരവധി കര്‍ഷകര്‍ സംസ്ഥാനത്തുണ്ട്. പക്ഷെ ഇവരുടെ അക്കൗണ്ടിലൊന്നും പണം എത്തിയിട്ടില്ലെന്ന് ബാങ്കുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ല. അതുകൊണ്ടാണ് എനിക്ക് ഇത് തുറന്ന് പറയേണ്ടിവന്നത്', ചാച്ഛേഡ എംഎല്‍എയും, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെ സഹോദരനുമാണ് ലക്ഷ്മണ്‍ സിംഗ്. 

തന്റെ പ്രസ്താവനകളെക്കുറിച്ച് മുഖ്യമന്ത്രി കമല്‍നാഥുമായി അദ്ദേഹം നേരിട്ട് ചര്‍ച്ചകളും നടത്തി. അടുത്ത മാസം മുതല്‍ രണ്ടാം ഘട്ട എഴുതിത്തള്ളല്‍ ആരംഭിക്കുമെന്നാണ് നിയമമന്ത്രി പിസി ശര്‍മ്മയുടെ പ്രഖ്യാപനം. എന്നാല്‍ തല്‍സ്ഥിതി എന്താണെന്ന് നേരിട്ട് പഠിച്ച ശേഷമാണ് ഇത് നടത്തേണ്ടതെന്ന് ലക്ഷ്മണ്‍ ഓര്‍മ്മിപ്പിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരണങ്ങള്‍ക്ക് എത്തിയപ്പോഴാണ് കര്‍ഷക കടങ്ങള്‍ ഒഴിവാക്കി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയത്. കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം എപ്പോഴാണ് ഇത് നടപ്പാക്കുകയെന്ന് വ്യക്തമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.