CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 32 Seconds Ago
Breaking Now

വട്ടിയൂര്‍ക്കാവ് മത്സരിക്കാന്‍ ജനകീയനായ മേയര്‍ വി കെ പ്രശാന്ത് എത്തുമോ ?

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തന്റെ നിലപാട് വ്യക്തമാക്കി മേയര്‍ വി.കെ പ്രശാന്ത് രംഗത്ത്. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം പാര്‍ട്ടിയും എല്‍.ഡി.എഫും എടുക്കും. ആരു മത്സരിക്കണമെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.കെ പ്രശാന്ത് പറഞ്ഞു. തനിക്ക് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് മേയര്‍ സ്ഥാനം അതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും പ്രശാന്ത് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ശക്തമായ ത്രികോണ മത്സരത്തിന് സാദ്ധ്യത കല്‍പ്പിക്കുന്നതും ഇവിടെയാണ്. മുന്‍ എം.എല്‍.എയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിന്റെയും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെയും പേരാണ് ആദ്യഘട്ട ചര്‍ച്ചകളില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിയത്. മഴക്കെടുതി അനുഭവിച്ച മലബാറിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ വിഭവസമാഹരണം മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനെ തുടര്‍ന്ന് വി.കെ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ താരമാകുകയും ചെയ്തിരുന്നു.ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 50709 വോട്ടാണ് നേടിയത്. യു.ഡി.എഫ് 53545 വോട്ടും നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ടി.എന്‍. സീമയെ മൂന്നാംസ്ഥാനത്ത് പിന്തള്ളി കുമ്മനം കെ മുരളീധരനു പിന്നില്‍ രണ്ടാമത് എത്തിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.