CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 45 Seconds Ago
Breaking Now

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെയിലെ മലയാളികള്‍ക്ക് വേണ്ടി ഒരു കലാ സായാഹ്നം ഒരുക്കുന്നു

120 രാജ്യങ്ങളില്‍ വ്യാപിച്ചു പടര്‍ന്നു പന്തലിച്ച് സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍

അതിന്റെ ശാഖ ഇംഗ്ലണ്ടില്‍ വേരുറപ്പിച്ചു കഴിഞ്ഞിട്ട്  ഒരു വര്‍ഷത്തോളം ആകുന്നു.

യുകെയിലെ  മലയാളികള്‍ക്ക് വേണ്ടി ഒരു കലാ സായാഹ്നം ഒരുക്കുകയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍

 

നടന വിസ്മയങ്ങളും സംഗീത ലഹരിയും നല്‍സന്ദേശങ്ങളും ചിരിയുടെ പൂരണങ്ങളും ആയി മനുഷ്യ മനസ്സില്‍ മായാത്ത ഒരു സുദിനം ഏറ്റുവാങ്ങുവാന്‍ ഏവരെയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഇല്‍ഫോര്‍ഡീലെ റെഡ് ബ്രിഡ്ജ് ടൗണ്‍ ഹാളിലേക്ക്  സാദരം ക്ഷണിക്കുന്നു.

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അനുഗ്രഹീത കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന വശ്യസുന്ദര കലകളുടെ കേദാര ഭൂമി ആകുവാന്‍ ഇല്‍ഫോര്‍ഡിലെ റെഡ്ബ്രിഡ്ജ് ടൗണ്‍ഹാള്‍ തയ്യാറായിക്കഴിഞ്ഞു. അനേകം സമ്മാനങ്ങളും അവിടെ നിങ്ങളെ കാത്തിരിക്കുന്നു

 

യുകെ യിലെ അറിയപ്പെടുന്ന മഹത് വ്യക്തികള്‍ അതിഥികളായി എത്തിച്ചേരുന്ന കേരളീയം ഏവര്‍ക്കും സൗജന്യമായ പ്രവേശനം നല്‍കുന്നത്.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ സെക്രട്ടറി  സുഭാഷ് ഡേവിഡ് മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ബ്രാഡ്‌ലി സ്റ്റോക്ക് മേയര്‍ കൗണ്‍സിലര്‍ ടോം ആദിത്യ കേരളീയം ഉദ്ഘാടനംചെയ്യും.

 

ജോലിത്തിരക്കുകളുടെയും കുടുംബജീവിതത്തിന്റെയും ഓട്ടത്തിനിടയില്‍ നിന്നുള്ള ഒരു മോചനമായി ഇന്നത്തെ സായാഹ്നം ഉപയോഗപ്പെടുത്തുക. കുടുംബസമേതം ആയി എത്തിച്ചേരുന്ന മലയാളികള്‍ക്ക് ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായിരിക്കും കേരളീയം.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ സംരംഭത്തിലേക്ക് ഒത്തിരി സ്‌നേഹത്തോടെ ഹാര്‍ദ്ദവമായി ഏവരെയും ക്ഷണിച്ചുകൊള്ളുന്നു

 

ജോണ്‍ മുളയങ്കല്‍

പി  ആര്‍ ഒ

ജോര്‍ജ്ജ് വടക്കേക്കുറ്റ് (മീഡിയ കോര്‍ഡിനേറ്റര്‍ ഡബ്ല്യു എം എഫ് യു കെ)

 

 




കൂടുതല്‍വാര്‍ത്തകള്‍.