CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 19 Seconds Ago
Breaking Now

ട്രംപിനെ സാക്ഷിയാക്കി പാകിസ്ഥാനെയും, ഇമ്രാനെയും കുത്തിനോവിച്ച് പ്രധാനമന്ത്രി മോദി; കൈയടിച്ച് ഇന്ത്യന്‍ സമൂഹം; ഇന്ത്യയ്ക്കിത് നയതന്ത്ര വിജയം

സ്വന്തം കാര്യങ്ങള്‍ നന്നായി നോക്കാന്‍ കഴിയാത്തവരാണ് കശ്മീരിന്റെ പേരില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നായിരുന്നു വിമര്‍ശനം

ഒരുവട്ടം പോലും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ആ രാജ്യത്തിന്റെ നിലപാടുകളെ വലിച്ചുകീറി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുന്നിലിരുത്തി പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നിറഞ്ഞ കൈയടികള്‍ നല്‍കി. 

സ്വന്തം കാര്യങ്ങള്‍ നന്നായി നോക്കാന്‍ കഴിയാത്തവരാണ് കശ്മീരിന്റെ പേരില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കൂടാതെ അവര്‍ക്ക് ഭീകരവാദത്തിന്റെ ആഗോള വക്താക്കള്‍ എന്ന കുപ്രശസ്തിയുമുണ്ട്. ഭീകരവാദത്തിന് എതിരെ നിശ്ചയദാര്‍ഢ്യമുള്ള യുദ്ധത്തിന് ആഹ്വാനം ചെയ്ത മോദി ട്രംപിന് കൈയടിക്കാനും സദസ്സിനോട് ആവശ്യപ്പെട്ടു. 

പാകിസ്ഥാനെ വലിച്ചുകീറാനുള്ള തുടക്കം മോദിക്ക് മുന്‍പെ പ്രസംഗിച്ച പ്രസിഡന്റ് ട്രംപ് തന്നെ മുന്നോട്ടുവെച്ചിരുന്നു. 9/11 മുതല്‍ 26/11 വരെയുള്ള ഭീകരാക്രമണങ്ങളുമായി പാകിസ്ഥാനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രി വിമര്‍ശനങ്ങളുമായി മുന്നേറിയത്. ഈ അക്രമണങ്ങളുടെ സൂത്രധാരന്‍മാര്‍ക്ക് സുഖജീവിതം നല്‍കിയ രാജ്യത്തിന് ഇന്ത്യ കശ്മീരില്‍ ഭരണനിര്‍വ്വഹണം നടത്തുമ്പോള്‍ ആശങ്കയാണ്. 

ഇന്ത്യക്കെതിരെ അടുത്ത ദിവസങ്ങളിലായി പാകിസ്ഥാന്‍ ആഗോളതലത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തവെയാണ് ട്രംപ്, മോദി കൂട്ടുകെട്ട് ഇവയെ പൊളിച്ചടുക്കിയത്. ഹൗഡി മോദി പരിപാടി നടന്ന സ്റ്റേഡിയത്തിന് പുറത്ത് പാകിസ്ഥാനി പ്രതിഷേധകരും, ഖലിസ്ഥാന്‍വാദികളും അണിനിരന്നപ്പോള്‍ നേതൃത്വം നല്‍കാന്‍ പാകിസ്ഥാന്‍ അവരുടെ ഫെഡറല്‍ മന്ത്രിയെ തന്നെ വിട്ടുനല്‍കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ മുന്നിലിരുത്തി അയല്‍ക്കാരെ ഭീകരരാജ്യമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തങ്ങളുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.