CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 18 Seconds Ago
Breaking Now

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഞാന്‍ മാത്രം അറിഞ്ഞില്ല ; ട്വിറ്ററില്‍ രസികന്‍ മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍

കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഐഎഎസ് പദവി കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്.

വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന കാര്യം താന്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് അഭ്യൂഹത്തിന് തമാശ രൂപേണ മറുപടി നല്‍കിയത്.

സ്‌കൂളില്‍ പഠിച്ച് കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്‌കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു, ആ കുട്ടിയ്‌ക്കൊഴികെ എന്നായിരുന്നു ആദ്യ ട്വീറ്റ്.

അതു പോലെ ആണ് ഈ വട്ടിയൂര്‍ക്കാവു നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം! 

ഇത് മലയാളത്തില്‍ ടൈപ്പ് ചെയ്തത് ഭാര്യ വായിക്കാതിരിക്കാന്‍ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...ഇതായിരുന്നു ട്വീറ്റ്.

കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഐഎഎസ് പദവി കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.