
















 
                    
നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വെറുതെവിട്ട ശേഷം കോടതി മുറിയില്‍വച്ച് ജഡ്ജി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് വൈകാരികമായ ഒരു പ്രസംഗം ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തവിട്ട ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യാശ്രമം. ദക്ഷിണ തായ്‌ലന്റിലെ യാലാ കോടതി ജഡ്ജിയായ കനകോണ്‍ പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊലപാതക കേസിലെ വിധി പറയവെയാണ് യാല കോടതിയില്‍ ഈ സംഭവം അരങ്ങേറിയത്. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമാണ് ജഡ്ജി സ്വയം വെടിയുതിര്‍ത്തത്.
'ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണം. ഉറപ്പില്ലെങ്കില്‍ അവരെ ശിക്ഷിക്കരുത്.' ആത്മഹത്യ ശ്രമത്തിന് മുന്‍പായി കോടതിയില്‍ പറഞ്ഞ ഈ വാക്കുകള്‍ ജഡ്ജി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് താന്‍ പറയുന്നില്ല. പക്ഷെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവും ആവണമെന്നും ജഡ്ജി പറഞ്ഞു.
ജഡ്ജി ഇങ്ങനെ ചെയ്തതിന് കാരണം വ്യക്തമല്ലെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
