എറണാകുളത്ത് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചു, പൊള്ളലേറ്റ പെണ്‍കുട്ടിയും യുവാവും മരിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീ വെയ്ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.