CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 55 Seconds Ago
Breaking Now

വിരാട് കോഹ്‌ലി വരെ മാറിനില്‍ക്കും ഈ ബാറ്റ്‌സ്മാന് മുന്നില്‍; ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഈ താരമെന്ന് ഗംഭീര്‍

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയാണെന്ന് ഗംഭീര്‍ വാദിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് മിക്കവരും നല്‍കുന്ന ഉത്തരം വിരാട് കോഹ്‌ലി എന്നാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ മികവാര്‍ന്ന പ്രകടനം തന്നെയാണ് ഇതിന് കാരണം. പ്രത്യേകിച്ച് മൂന്ന് ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ വിരാടിന് സാധിച്ചിട്ടുമുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനോട് ഈ ചോദ്യം ഉന്നയിച്ചാല്‍ ഉത്തരം മറ്റൊന്നാണ്. 

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയാണെന്ന് ഗംഭീര്‍ വാദിക്കുന്നു. വെസ്റ്റിന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ 11 അംഗ ടീമില്‍ പോലും രോഹിത്തിന് ഇടം ലഭിച്ചില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും ഓപ്പണറുടെ പുതിയ റോള്‍ നിര്‍വ്വഹിച്ച് കൊണ്ട് രോഹിത് സെഞ്ചുറികള്‍ കുറിച്ചു. 

'രോഹിത്തിനോട് സ്വാഭാവികമായി കളിക്കാന്‍ ഉപദേശിച്ച ആ വ്യക്തിയാണ് മാന്‍ ഓഫ് ദി മാച്ച്. ടെസ്റ്റില്‍ പ്രതിരോധിച്ച് കളിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ പതിവ് റോളുകള്‍ മാറ്റിവെച്ച് തന്റെ രീതിയില്‍ കളിച്ചതില്‍ സന്തോഷം. ആധുനിക ക്രിക്കറ്റിലെ അപകടകാരിയും, മികച്ച ബാറ്റ്‌സ്മാനും രോഹിത്താണെന്ന് പ്രഖ്യാപിക്കാന്‍ മടിയില്ല', ഗൗതം ഗംഭീര്‍ തന്റെ ലേഖനത്തില്‍ കുറിച്ചു. 

വിരേന്ദര്‍ സെവാഗിനോടാണ് ഗംഭീര്‍ രോഹിത്തിനെ താരതമ്യംചെയ്യുന്നത്. 'ഇന്ത്യക്കായി ചേസ് ചെയ്ത് ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിക്കാന്‍ രോഹിത്തിന് കഴിയും. അയാളെ സ്‌നേഹത്തോടെ, ശ്രദ്ധയോടെ പരിഗണിക്കുക', ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.