Breaking Now

ഒക്ടോബര്‍ 21ന് കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ LDF സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സമീക്ഷ യുകെ കേരളത്തിലെ വോട്ടര്‍മാരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

പ്രവാസി മലയാളികള്‍ക്ക് ഇത്രയേറെ പ്രയോജനപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ ഇതിനു മുന്‍പ് കേരളത്തിലെ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എല്ലാ പ്രവാസികളെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളെല്ലാം എല്ലാ കാര്യത്തിലും കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനത്തെ ഒന്നാമതെത്തിച്ചിരിക്കയാണ് പിണറായി സര്‍ക്കാര്‍. കാര്‍ഷിക മേഖലയും, വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും പെതുമേഖലയും മുമ്പെങ്ങുമില്ലാത്ത വിധം പുരോഗതി കൈവരിച്ചിരിക്കുന്നു. ചിലതെല്ലാം ആധുനിക രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയില്‍ തന്നെ മാറി കൊണ്ടിരിക്കുന്നു.

കാര്‍ഷിക മേഖലയും, മറ്റു തൊഴില്‍ സ്ഥാപനങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും നല്ല രീതിയില്‍ തന്നെ നടക്കുന്നു. മുതലാളിമാരടക്കം പറയുന്നു, 'LDF സര്‍ക്കാറിന്റേത് ഏറ്റവും നല്ല ഭരണമെന്നും LDF വീണ്ടും ഭരിച്ചാല്‍ കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തുമെന്നും'. ഇത്രയും നല്ലകാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് കുതിക്കുന്ന LDF സര്‍ക്കാറിന് കരുത്തു പകരുന്നതാകട്ടെ ഈ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ ഓരോ വോട്ടും. ഒക്ടോബര്‍ 21ന് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ LDF സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി വിജയിപ്പിക്കുക.

 

കൊച്ചി മെട്രോക്ക് അനുബന്ധമായി

പത്തു ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ജലഗതാഗത ശൃംഖല ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഡിസംബറോടെ പൂര്‍ത്തിയാകും. ആകെയുള്ള 408 കിലോമീറ്ററില്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഇനി പൈപ്പിടാന്‍ ബാക്കിയുള്ളത്. എല്‍എന്‍ജി ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മലിനീകരണവും വിലയും കുറഞ്ഞ ഇന്ധനം സംസ്ഥാനത്ത് ധാരാളമായി ലഭ്യമാകും. പുതിയ കാലത്തിന് അനുയോജ്യമായ നിരവധി പദ്ധതികള്‍ വ്യവസായ വകുപ്പിലൂടെ ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. കാര്‍ഷികവിളകളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുള്‍പ്പെടെ കേരളീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നുണ്ട് ജനങ്ങളോടൊപ്പം പ്രകൃതിയെ കൂടി സ്‌നേഹിക്കുന്ന ഈ സര്‍ക്കാര്‍. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ റൈസ് പാര്‍ക്കുകള്‍, സിയാല്‍ മോഡല്‍ റബര്‍ കമ്പനി, നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ ഉദാഹരണമാണ്. ഇത്തരം നവീന സംരംഭങ്ങളിലൂടെ കാര്‍ഷിക, വ്യവസായ മേഖലകള്‍ ഒരുപോലെ അഭിവൃദ്ധി കൈവരിക്കും.

കുടുതല്‍ നിക്ഷേപകരും നിക്ഷേപവും കടന്നുവന്നാല്‍ സമസ്ത മേഖലകളിലും കേരളത്തിന് വന്‍ കുതിപ്പ് നടത്താനാകും. കേരളത്തിന്റെ അഭിവൃദ്ധിയില്‍ അതിതല്‍പരരും അവിടുത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ പ്രവാസി സഹോദരങ്ങള്‍ക്കാണ് നമ്മുടെ നിക്ഷേപരംഗത്തുണ്ടായ ആശാവഹമായ മാറ്റം ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള പ്രവാസികള്‍ മലയാളി സമൂഹത്തോട് പറയുന്നു, കേരളത്തില്‍ വീണ്ടും LDF സ്ഥാനാര്‍ഥികള്‍ ജയിക്കണം, വീണ്ടും LDF ഭരണം വരണം. വികസിത കേരളം, മതേതര കേരളം..നാടിന്റെ നന്മക്ക്, നാടിന്റെ പുരോഗതിക്ക്... മലയാളനാടിന്റെ വികസനം ആഗ്രഹിക്കുന്ന ബ്രിട്ടനിലെ മലയാളികളുടെ സംഘടനയായ സമീക്ഷ UK...

 

വാര്‍ത്ത ജയന്‍ എടപ്പാള്‍

 
കൂടുതല്‍വാര്‍ത്തകള്‍.