CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 55 Seconds Ago
Breaking Now

മാവേലിനാടിന്റെ ഓര്‍മ്മകളുമായി ഐഒസി ( യുകെ കേരള ചാപ്റ്റര്‍ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഒരുമയുടെ ആഘോഷമായി

ഐ ഒ.സി യു.കെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുര്‍മിന്ദര്‍ രാധവ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഐഒസി (യുകെ കേരള ചാപ്റ്റര്‍ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ ഓണാഘോഷം  2026 ഓഗസ്റ്റ് 29 ന് ഈസ്റ്റ് ഹാമിലെ  സെന്റ് . പോള്‍സ്  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗംഭീരമായി നടന്നു, ഷൈനി  ഷിജന്‍  ജോസിന്റെ  പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച  ആഘോഷത്തില്‍  ഐ ഒ.സി യു.കെ കേരള ചാപ്റ്റര്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പ്രസിഡണ്ട് ഷൈനു മാത്യു  സ്വാഗതപ്രസംഗം നടത്തി.  ഐ ഒ.സി യു.കെ  സീനിയര്‍ വൈസ് പ്രസിഡണ്ട്   ഗുര്‍മിന്ദര്‍ രാധവ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ തനത് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.    ഉദ്ഘാടന പ്രസംഗത്തില്‍  പ്രവാസി മലയാളികള്‍ക്കിടയില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഐക്യവും സൗഹൃദവും നിലനിര്‍ത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗുര്‍മിന്ദര്‍ രാധവ  അഭിപ്രായപ്പെട്ടു.

ഐ.ഒ.സി യു.കെ  കേരള ചാപ്റ്റര്‍ പ്രസിഡണ്ട്  സുജു ഡാനിയേല്‍ മുഖ്യ പ്രഭാഷണം നടത്തി.  ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരള സംസ്ഥാന  സെക്രെട്ടറി അഡ്വ. സാംജി ഇടമുറി,  ഐഒസി (യുകെ ) യൂറോപ്പ് കോര്‍ഡിനേറ്റര്‍ ഡോ. ജോഷി ജോസ്,   ഐഒസി കേരള  ചാപ്റ്റര്‍ ജനറല്‍ സെക്രെട്ടറി അഷറഫ് അബ്ദുള്ള ,  ഐഒസി കേരള  ചാപ്റ്റര്‍ പി ആര്‍  ഒ  അജി ജോര്‍ജ്ജ്, ഐഒസി കേരള  ചാപ്റ്റര്‍ യൂത്ത് പ്രസിഡണ്ട്  എഫ്രേം സാം  എന്നിവര്‍  ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു

സോണിമാത്യുവും സംഘവും ഒരുക്കിയ  പരമ്പരാഗത പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണത്തിന്റെ സന്തോഷവും ആവേശവും പങ്കുവെച്ചു. പ്രോഗ്രാമിന്റെ  അവതാരകരായി അലീന യും , അഞ്ജുവും  , അനുശ്രുതിയും വേദിയെ നിയന്ത്രിച്ചു   സ്റ്റെഫി, അലീന, പ്രിയങ്ക , സൂര്യ, അല്ലു , ജോസ്ന എന്നിവര്‍ അവരിപ്പിച്ച തിരുവാതിരയും എല്കാനാ, ഹോഷിയാന , അഡ്രിയാ ടീമും അനബെല്‍ , ഹെലന്‍ ക്രിസ്റ്റീന ടീമും അവതരിപ്പിച്ച  നൃത്തവും , ഐഒസി യൂത്ത് അംഗങ്ങള്‍ എഫ്രേം , ബിബിന്‍ ബോബച്ചന്‍, അഭിഷേക് എന്നിവരുടെ നേതൃത്വ ത്തില്‍ ഗാനമേളയും നൃത്തവും കാണികളുടെ മനം കവര്‍ന്നു. മിനി ജോയ്,  ജസ്റ്റിന്‍, മേരി സുമ, മഞ്ജു, ഷൈനി എന്നിവര്‍ ആലപിച്ച ഓണപ്പാട്ടുകളും കാണികളുടെ  കാതുകള്‍ക്ക് വിരുന്നായി .  ആഘോഷത്തിന്റെ  ആവേശത്തിന്  ഊര്‍ജം പകര്‍ന്ന്  വനിതകളുടെയും യുവാക്കളുടെയും വടംവലി മത്സരവും ഡീജെ അലക്‌സ് റെയ്മണ്ട്  നയിച്ച  സംഗീത വിരുന്നും  പരിപാടിയെ ഈസ്റ്റ് ഹാം കണ്ട ഏറ്റുവും ആവേശഭരിതമായ ഓണാഘോഷമാക്കി മാറ്റി.

വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മലയാളികളെ ഒരുമിപ്പിച്ച പരിപാടി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ബ്രിട്ടനിലെ പുതുതലമുറയിലേക്കും പകര്‍ന്നുനല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

 

ഓണാഘോഷത്തിന് ഐഒസി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് നേതാക്കളായ ഷൈനു മാത്യു, റജി നന്തികാട്ട്, ഹിഷാം ഇര്‍ഷാദ് , എബ്രഹാം വര്‍ക്കി വാഴൂര്‍, പ്രദീപ് നായര്‍, സുജ ആര്‍തര്‍ ,  ഷിജന്‍ ജോസ് , ജിബു സാബു, ജസ്റ്റിന്‍, ഹിജിനാസ് , അഭിഷേക്  തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി

 

ഓണാഘോഷം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങള്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും   പങ്കെടുത്ത എല്ലാവര്‍ക്കും ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് നന്ദി അറിയിച്ചു. ഓണാഘോഷത്തിന്റെ വിജയത്തില്‍ ഐഒസി യൂത്ത് അംഗങ്ങളുടെ പങ്കിനെ കമ്മറ്റി അനുമോദിച്ചു.

ഐക്യത്തിന്റെയും സമത്വത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി എത്തിയ ഓണം, ഈസ്റ്റ് ലണ്ടന്‍ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു ആഘോഷമായി മാറി.

റജി നന്തികാട്ട് ( ജനറല്‍ സെക്രട്ടറി,  ഐഒസി ഈസ്റ്റ്  ലണ്ടന്‍ യൂണിറ്റ് )

 




കൂടുതല്‍വാര്‍ത്തകള്‍.