CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 16 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച; ഫാ. ഷിനോജ് കളരിയ്ക്കലും ക്രിസ്റ്റീന കൂപ്പറും ശുശ്രൂഷകള്‍ നയിക്കും

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്‌റ്റോബര്‍ 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈ സ്‌കൂളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നു.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷിനോജ് കളരിയ്ക്കല്‍ ദിവ്യബലി അര്‍പ്പിക്കുകയും ദിവ്യകാരുണ്യ ആരാധന നയിക്കുകയും ചെയ്യും. ഗുഡ് ന്യൂസ് മാഗസിന്‍ ചീഫ് എഡിറ്റര് ക്രിസ്റ്റീന കൂപ്പര്‍ ദൈവ വചന സന്ദേശം നല്‍കും. സെഹിയോന്‍ ശുശ്രൂഷകരായ സിബിന്‍  ഫെമി ദമ്പതികള്‍ ദൈവാനുഭവ സാക്ഷ്യം നല്‍കും.

ഉച്ചയ്ക്ക് ഒരുമണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും. സെഹിയോന്‍ യുകെയുടെ ഫുള്‍ടൈം ഇവാഞ്ചലിസ്റ്റായ സോജി ബിജോ കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍ നയിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്:

ST. ANNE'S CATHOLIC HIGH SCHOOL

6,OAKTHROPE ROAD, PALMERS GREEN

LONDON,N13 5TY

സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

തോമസ് ; 07903867625

 

 




കൂടുതല്‍വാര്‍ത്തകള്‍.