CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 39 Seconds Ago
Breaking Now

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജോളി ; അഭിഭാഷകന്റെ ഉപദേശം കേട്ട് പുതിയ തന്ത്രം മെനയുന്നതായി സംശയം

കോടതിയില്‍ വെച്ച് അഭിഭാഷകന്റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്റെ മുന്നില്‍ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കൂടത്തായി കൊലപാതക കേസില്‍ പ്രതിയായ ജോളി അന്വേഷണ ഉദ്യോഗസ്ഥരുമായി ആദ്യം സഹകരിച്ചെങ്കിലും ഇപ്പോള്‍ നിഷേധാത്മക പെരുമാറ്റമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോളിയ്ക്ക് പോലീസ് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ ഇരുത്തിയപ്പോള്‍ വയ്യെന്ന് അറിയിച്ചു. തനിക്ക് ദീര്‍ഘനേരം ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജോളി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

കോടതിയില്‍ വെച്ച് അഭിഭാഷകന്റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്റെ മുന്നില്‍ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘത്തോടൊപ്പം പോകുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാല്‍ വയ്യെന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് അഭിഭാഷകന്‍ ജോളിയോട് ചോദിക്കുകയായിരുന്നു.

പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ വെച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. എന്നാല്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജോളി തനിക്ക് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഇതിനിടെ ഒരാള്‍ ജോളിയെ കയ്യേറ്റം ചെയ്യാനും ഫോട്ടോയെടുക്കാനും ശ്രമിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷവും ജോളി നിസ്സഹകരണം തുടരുകയായിരുന്നു. കസ്റ്റ!ഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. 

മുന്‍പ് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിലും ജോളി പറഞ്ഞ പല കഥകളും നുണയാണെന്ന സംശയം ബലപ്പെടുന്നുണ്ട്.കോയമ്പത്തൂരും ചെന്നൈയിലുമുള്ള യാത്രകളും ഉള്‍പ്പെടെ ഒരുപാട് ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.