CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 28 Seconds Ago
Breaking Now

ഞങ്ങളും ഇരട്ടകള്‍, ഇവരും ഇരട്ടകള്‍; ഇരട്ടകളായി പിറന്ന നഴ്‌സ് സഹോദരിമാര്‍ തങ്ങള്‍ പിറന്ന അതേ ആശുപത്രിയില്‍ 26 വര്‍ഷത്തിന് ശേഷം ഇരട്ട പെണ്‍കുട്ടികളുടെ പ്രസവത്തില്‍ സഹായിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് അത്ഭുതം!

ടാര ഗര്‍ഭിണിയെ പരിപാലിച്ചപ്പോള്‍, ടോറി എന്‍ഐസിയുവില്‍ എമ്മയെ ശുശ്രൂഷിക്കുകയായിരുന്നു

ഇരട്ടകുട്ടികള്‍, ഒരുപോലെ മുഖം കൂടിയാകുമ്പോള്‍ ഇവരെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാകും. അങ്ങിനെ ഇരിക്കുമ്പോള്‍ ഇത്തരം സമാന മുഖമുള്ള ഇരട്ടസഹോദരങ്ങള്‍ നഴ്‌സുമാരാകുകയും, തങ്ങളുടെ സേവനത്തിനിടെ മറ്റ് രണ്ട് ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ ഈ ഭൂമുഖത്തേക്ക് ആനയിക്കാന്‍ സഹായം ചെയ്യുകയെന്നത് ഒരു അത്ഭുതം തന്നെയാണ്. 

ജോര്‍ജ്ജിയ, ഏതന്‍സിലെ പൈഡ്‌മോണ്ട് ഏതന്‍സ് റീജ്യണല്‍ മെഡിക്കല്‍ സെന്ററില്‍ പെറിനേറ്റല്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന 26-കാരായ ടാര ഡ്രിങ്കാര്‍ഡ്, ടോറി ഹൊവാര്‍ഡ് എന്നിവരാണ് ഈ കഥയിലെ താരങ്ങള്‍. സെപ്റ്റംബര്‍ 25ന് ലേബര്‍-ഡെലിവെറി നഴ്‌സായ ടാരയും, എന്‍ഐസിയു നഴ്‌സായ ടോറിയും ഒരു സി-സെക്ഷനില്‍ സഹായികളായി നിയോഗിക്കപ്പെട്ടു. അവിടെ പിറന്നത് ഇരട്ട കുഞ്ഞുങ്ങളായിരുന്നു, എമ്മാ-ആഡിസണ്‍ വില്ല്യംസ് എന്നാണ് ഇവര്‍ക്ക് പേരിട്ടത്.

തങ്ങളുടെ ഇരട്ടക്കുട്ടികളെ പുറത്തെടുക്കാന്‍ ജോലി ചെയ്ത ഇരട്ടകളായ സ്ത്രീകളെ പുതിയ മാതാപിതാക്കള്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഇരട്ട നഴ്‌സുമാര്‍ കാര്യങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്‌തെന്ന് പിതാവ് ബ്രണ്ണന്‍ വില്ല്യംസ് പറഞ്ഞു. ടാര ഗര്‍ഭിണിയെ പരിപാലിച്ചപ്പോള്‍, ടോറി എന്‍ഐസിയുവില്‍ എമ്മയെ ശുശ്രൂഷിക്കുകയായിരുന്നു. 

ജീവിതകാലം മുഴുവന്‍ ഒരുമിച്ച് താമസിക്കുകയും, ആശുപത്രിയില്‍ പല ഷിഫ്റ്റുകളില്‍ ഒരുമിച്ചുണ്ടാവുകയും ചെയ്തിട്ടും ടാര, ടോറി നഴ്‌സ് സഹോദരങ്ങള്‍ ഡെലിവെറി റൂമിലേക്ക് ഡ്യൂട്ടിക്കായി പോകുമ്പോള്‍ കാത്തിരിക്കുന്ന അത്ഭുതത്തെക്കുറിച്ച് പിടിയുണ്ടായില്ല. സെപ്റ്റംബര്‍ 25ന് ഒരുമിച്ച് ഡ്യൂട്ടിക്ക് എത്തുകയും, ഇരട്ട കുഞ്ഞുങ്ങളെ കിട്ടുകയും ചെയ്‌തെന്നത് ഇവര്‍ക്കും അത്ഭുതമായി. 




കൂടുതല്‍വാര്‍ത്തകള്‍.