CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 56 Seconds Ago
Breaking Now

'ഇപ്രാവശ്യം ചാപിള്ളയായെന്ന് കരുതി വിഷമം വേണ്ട, ഇനിയും പ്രസവിക്കാം'; ജീവനില്ലാതെ പിറന്ന കുഞ്ഞിന്റെ ശരീരം നിഷ്‌കരുണം തലകുത്തി താഴേക്കിട്ട് ഡോക്ടറുടെ ഡയലോഗ്; നെഞ്ചുതകര്‍ന്ന് ഒരു അമ്മ

വളരെ സാധാരണമായ ഗര്‍ഭകാലമായിരുന്നു ക്രിസ്റ്റലിനെ കാത്തിരുന്നത്, , 5-ാം മാസം കാര്യങ്ങള്‍ തിരിഞ്ഞുമറിയുന്നത് വരെ!

പ്രസവത്തിനിടെ ഡോക്ടര്‍മാരും, നഴ്‌സുമാരും മാനുഷിക പരിഗണന കാണിച്ച് ഒപ്പം ഉണ്ടാകുന്നതാണ് ഏതൊരു ഗര്‍ഭിണിയുടെയും ആശ്വാസം. എന്നാല്‍ ചില ഹെല്‍ത്ത് ജീവനക്കാര്‍ ഇടയ്‌ക്കെങ്കിലും ഈ മാനുഷിക പരിഗണന മറക്കും. അത്തരമൊരു അനുഭവമാണ് ക്രിസ്റ്റല്‍ അമെസ്‌ക്വിറ്റ പങ്കുവെയ്ക്കുന്നത്. പ്രസവമുറിയില്‍ ചാപിള്ളയായി പിറന്ന കുഞ്ഞിനെ തലകീഴായി താഴേക്കിട്ട ഡോക്ടര്‍ 'ഇനിയും പ്രസവിക്കാമല്ലോ' എന്ന് ആശ്വസിപ്പിച്ചെന്ന് 23-കാരി പറയുന്നു. 

മൂന്ന് മാസം മാത്രം പങ്കാളിയായിരുന്ന ഡീഗോയില്‍ നിന്നാണ് ക്രിസ്റ്റല്‍ ഗര്‍ഭം ധരിച്ചത്. തന്റെ പിതാവ് ഇത്രയും നേരത്തെ ഗര്‍ഭം ധരിച്ചതില്‍ നിരാശനായിരുന്നുവെന്ന് ക്രിസ്റ്റല്‍ പറഞ്ഞു. കൂടാതെ വിവാഹത്തിലേക്ക് തിരക്ക് പിടിച്ച് നീങ്ങരുതെന്ന് കുടുംബം മകളെ ഉപദേശിച്ചു. 12 ആഴ്ചയിലെ സ്‌കാനിംഗ് കഴിഞ്ഞ് ക്രിസ്റ്റലും, ഡീഗോയും സോഷ്യല്‍ മീഡിയയില്‍ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ ടെമെകുലയില്‍ വെച്ച് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. 

വളരെ സാധാരണമായ ഗര്‍ഭകാലമായിരുന്നു ക്രിസ്റ്റലിനെ കാത്തിരുന്നത്. പഴങ്ങളും, പച്ചക്കറികളും മാത്രമാണ് കഴിക്കാന്‍ ഇഷ്ടപ്പെട്ടത്. ആണ്‍കുട്ടിയെയാണ് തങ്ങള്‍ക്ക് ലഭിക്കുകയെന്നറിഞ്ഞ കമിതാക്കള്‍ ഇയാന്‍ മാക്‌സ് എന്ന് പേരും നിശ്ചയിച്ചു. എന്നാല്‍ 5-ാം മാസത്തില്‍ കാര്യങ്ങള്‍ തിരിഞ്ഞു. കടുത്ത വേദന തോന്നിയതോടെ ക്രിസ്റ്റലിനെ ആശുപത്രിയില്‍ എത്തിച്ചു. 

ഡോക്ടറുടെ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് മടങ്ങുന്നതായി കണ്ടെത്തിയതോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങി. 21-ാം ആഴ്ചയിലെ സ്‌കാനില്‍ കൂടുതല്‍ പരിശോധന നടത്താമെന്നും അറിയിച്ചു. എന്നാല്‍ ഇതിന്റെ തലേദിവസം കടുത്ത വേദന അനുഭവപ്പെട്ടെങ്കിലും ക്രിസ്റ്റല്‍ ആശുപത്രിയില്‍ പോയില്ല. ഡീഗോ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശേഷം ക്രിസ്റ്റലിനെ കൂട്ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവവേദന ആരംഭിച്ച് കഴിഞ്ഞു. കൂടാതെ അമ്‌നിയോട്ടിക് ഫ്‌ളൂയിഡും ചോര്‍ന്നുതുടങ്ങി. 

ഡെലിവെറി റൂമില്‍ വെള്ളം പോയിത്തുടങ്ങിയതോടെ കുഞ്ഞിനെ നഷ്ടമാകുമെന്ന് ക്രിസ്റ്റല്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പ്രസവിച്ച് വീണ കുഞ്ഞിനെ ഡോക്ടര്‍ നിലത്തേക്കിട്ട ശേഷം തന്നെ ആശ്വസിപ്പിച്ചതാണ് ക്രിസ്റ്റലിനെ അതിലേറെ ഞെട്ടിച്ചത്. ഇപ്പോഴും തന്റെ മകന്‍ ഹൃദയത്തില്‍ ജീവിക്കുന്നുവെന്ന് ക്രിസ്റ്റല്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.