CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 3 Seconds Ago
Breaking Now

എസെക്‌സില്‍ ലോറിയുടെ പിന്നില്‍ 39 മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയില്‍; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ അന്വേഷണം ആരംഭിച്ചു; 25-കാരനായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ബള്‍ഗേറിയയില്‍ നിന്നും ശനിയാഴ്ച വെയില്‍സില്‍ എത്തിച്ചേര്‍ന്നതാണ് ലോറിയെന്ന് കരുതുന്നു

എസെക്‌സില്‍ ഒരു കൗമാരക്കാരന്റേത് ഉള്‍പ്പെടെ 39 മൃതദേഹങ്ങള്‍ ഒരു ലോറിയുടെ പിന്നില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല അന്വേഷണം ആരംഭിച്ച് പോലീസ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും 25-കാരനായ ലോറിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ 1.40-ഓടെയാണ് ഗ്രേയ്‌സിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. 

2000-ല്‍ ബെല്‍ജിയത്തില്‍ നിന്നും ബ്രിട്ടനീലേക്ക് ഒളിച്ചുകടന്ന 58 ചൈനാക്കാര്‍ ലോറിയില്‍ മരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണിത്. ശീതീകരിച്ച കണ്ടെയ്‌നറിലാണ് മൃതദേഹങ്ങള്‍ കിടന്നത്. -25 സെല്‍ഷ്യസ് അനായാസം എത്തുന്ന ലോറിയുടെ പിന്നില്‍ വളരെ പെട്ടെന്ന് തന്നെ മരണം നടന്നിരിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 

ബള്‍ഗേറിയയില്‍ നിന്നും ശനിയാഴ്ച വെയില്‍സില്‍ എത്തിച്ചേര്‍ന്നതാണ് ലോറിയെന്ന് കരുതുന്നു. ഇതുപ്രകാരം നാല് ദിവസമായി ഇവര്‍ ഇതിനുള്ളില്‍ മരിച്ചു കിടക്കുന്നു. മനുഷ്യക്കടത്തുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരിച്ച 38 മുതിര്‍ന്നവരെയും, ഒരു കൗമാരക്കാരനെയും തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പോലീസ്. 

ദുരന്തത്തെക്കുറിച്ച് ഹോം ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. എസെക്‌സ് പോലീസ് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലൂടെയാണോ ലോറി കടന്നുപോയതെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. പോലീസിന് സംഭവത്തെക്കുറിച്ച് വിവരം നല്‍കിയത് പാരാമെഡിക്കുകളാണെങ്കിലും ആരാണ് ഈ ദുരന്തം കണ്ടെത്തിയതെന്ന് വ്യക്തമല്ല.




കൂടുതല്‍വാര്‍ത്തകള്‍.