CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 17 Seconds Ago
Breaking Now

#ധോണിറിട്ടയര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്; ഹാഷ്ടാഗില്‍ കലിപ്പടിച്ച് കൂള്‍ ക്യാപ്റ്റന്‍ ആരാധകര്‍

ആരാധകരും എതിരാളികളും തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഹാഷ്ടാഗ് വ്യാജമാണെന്ന് വെളിപ്പെട്ടതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി.

ഒരാള്‍ മരിക്കുന്നതിന് മുന്‍പെ കൊല്ലുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചില വിരുതന്‍മാരുടെ രീതി. യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റുകള്‍ പങ്കുവെച്ച് ഇവര്‍ ട്രെന്‍ഡിംഗ് സൃഷ്ടിക്കും. പലരുടെയും മരണവാര്‍ത്തകള്‍ ഇതുപോലെ നമ്മളെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ധോണി ആരാധകര്‍ക്ക് അത്രയ്‌ക്കൊന്നും സഹിക്കാന്‍ കഴിയാത്ത വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നത്. നിമിഷനേരം കൊണ്ട് #ധോണിറിട്ടയര്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി. ഇതോടെ കൂള്‍ ക്യാപ്റ്റന്‍ ആരാധകര്‍ മറുപടി ഹാഷ്ടാഗുമായി രംഗത്തെത്തി. 

ധോണി ഒരിക്കലും റിട്ടയര്‍ ചെയ്യില്ലെന്നായിരുന്നു ഈ മറുപടി. ഇതോടെ ആരാധകരും എതിരാളികളും തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഹാഷ്ടാഗ് വ്യാജമാണെന്ന് വെളിപ്പെട്ടതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി. ലോകകപ്പ് സെമിയില്‍ തോറ്റതിന് ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും ദീര്‍ഘകാല ലീവിലാണ്. അടുത്തിടെ നടന്ന ടീം സെലക്ഷനുകളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ താരം തന്നെ നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയും ചെയ്തു. 

ബംഗ്ലാദേശിന് എതിരായ പരമ്പരയില്‍ ഋഷഭ് പന്തും, സഞ്ജു സാംസണുമാണ് ടീമില്‍ ഇടംനേടിയത്. അതേസമയം ധോണി ഇന്ത്യയുടെ അഭിമാനമാണെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ധോണി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.