ഡബ്ലിന്‍: ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് 'നൃത്താഞ്ജലി & കലോത്സവം' നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്നു.
40 ല്‍ അധികം ഇനങ്ങളിലായി നൂറിലധികം കുട്ടികള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഈ കലാ മാമാങ്കത്തിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.
രചനാ മത്സരങ്ങളും നാടോടി നൃത്തവും, ഐറിഷ് ഡാന്‍സും, സിനിമാറ്റിക്ക് ഡാന്‍സും ആദ്യ ദിനത്തെ ആകര്‍ഷകങ്ങളാകുമ്പോള്‍, നാടന്‍ പാട്ടും , കരയോക്കെ ഗാനങ്ങളും ,പ്രസംഗ മത്സരങ്ങളും , പ്രച്ഛന്ന വേഷ മത്സരങ്ങളും രണ്ടാം ദിവസത്തെ സജീവമാക്കും.
വേദിയോട് ചേര്‍ന്ന് രുചികരമായ നാടന്‍ ഭക്ഷണ സ്റ്റാളും പ്രവര്‍ത്തിക്കും.
എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളീ കൗണ്‍സില്‍ അറിയിക്കുന്നു.