CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 23 Seconds Ago
Breaking Now

പൈതൃകത്തിലേക്കുള്ള തീര്‍ത്ഥയാത്ര ജീവിതത്തില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവരട്ടെ... ഏവിടെ ജീവിച്ചാലും മലയാള മണ്ണിന്റെ സുഗന്ധം പേറി ജീവിക്കണം .... യുക്മ കലാമേള ഉത്ഘാടനം നിര്‍വ്വഹിച്ച് കെ ജയകുമാര്‍ ഐഎഎസ്

മലയാളത്തിനായി ഒരു സര്‍വ്വകലാശാല ഒരുക്കാനുള്ള നിയോഗമാണ് തനിക്കേറ്റവും അഭിമാനം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര പോലെ മനോഹരമായ ജീവിതത്തിലെ ഒരു ഏടായി മലയാള ഭാഷയെ മനസില്‍ കൊണ്ടു നടക്കാന്‍ ഏവരോടും ആശംസിച്ച് ശ്രീ കെ ജയകുമാര്‍ ഐഎഎസ് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

മുന്‍ ചീഫ് സെക്രട്ടറിയെന്നോ കവിയെന്നോ വിശേഷിപ്പിക്കുന്നതിനേക്കാള്‍ മലയാള സര്‍വകലാശാലയ്ക്ക് സ്ഥാപക വൈസ് ചാന്‍സ്ലര്‍ എന്നറിയപ്പെടാനാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിനായി ഒരു സര്‍വ്വകലാശാല ഒരുക്കാനുള്ള നിയോഗമാണ് തനിക്കേറ്റവും അഭിമാനം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളി എന്നുപറയാന്‍ അഭിമാനിക്കുന്ന പ്രവാസ ജീവിതത്തിലും മലയാളത്തോടുള്ള ഇഷ്ടവും അഭിമാനവും കൊണ്ടുനടക്കുന്ന ഓരോ യുകെ മലയാളിയേയും ശ്രീ ജയകുമാര്‍ അഭിനന്ദിച്ചു.

യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്ന ജയകുമാര്‍ ഐഎഎസ് ജീവിത്തില്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളില്‍ ഒന്ന് ഭാഷാ സ്‌നേഹമാണെന്ന് ഏവരേയും ഓര്‍മ്മിപ്പിച്ചു.

യുക്മ കലാമേള പുരോഗമിക്കുകയാണ്. ഉത്ഘാടന സമ്മേളനത്തിന് ശേഷം വേദികളില്‍ മത്സരങ്ങള്‍ തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.