CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 19 Seconds Ago
Breaking Now

ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയും രക്ഷപ്പെടാന്‍ ശ്രമിക്കവേ പിടിയിലായി

വടക്കന്‍ സിറിയയിലെ അലപ്പോയിലുള്ള അസാസ് പ്രവിശ്യയില്‍ വച്ചാണ് റസ്മാനിയ പിടിയിലായതെന്നാണ് വിവരം.

സിറിയയിലെ ബാരിഷ ഗ്രാമത്തില്‍ യുഎസ് ഡെല്‍റ്റാഫോഴ്‌സ് നടത്തിയ ആക്രമണത്തിനിടയില്‍ സ്വയം പൊട്ടിത്തെറിച്ചു ജീവനൊടുക്കിയ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയും പിടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയുടെ മൂത്ത സഹോദരിയായ 65 കാരി റസ്മാനിയ പിടിയിലായെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ സിറിയയിലെ അലപ്പോയിലുള്ള അസാസ് പ്രവിശ്യയില്‍ വച്ചാണ് റസ്മാനിയ പിടിയിലായതെന്നാണ് വിവരം. ഇക്കഴിഞ്ഞ 27നാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ബാഗ്ദാദി കൊല്ലപ്പെട്ട വിവരം പുറം ലോകത്തെ അറിയച്ചത്.

സെന്യം ഇരച്ചെത്തിയപ്പോള്‍ ഭയന്ന് വിറച്ച് ബാഗ്ദാദിന്റെ മൂന്ന് കുട്ടികളുമായി അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ഒരു തുരങ്കത്തിനകത്തേക്ക് കടക്കുകയും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.