കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പാകിസ്താന്‍ പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയില്‍ ഖാലിസ്താന്‍ വിഘടന വാദികളുടെ ചിത്രങ്ങള്‍ ഇടംപിടിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാല, മേജര്‍ ജനറല്‍ ഷാബേസ് സിങ്, അമ്രിക് സിങ് ഖില്‍സ എന്നി ഖലിസ്താന്‍ വിഘടനവാദികളുടെ ചിത്രമാണ് പാക് വീഡിയോയില്‍ ഉള്ളത്. ഖലിസ്താന്‍ 2020 എന്നെഴുതിയിട്ടുമുണ്ട്. കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉത്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പാക് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. നാലു മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
ഇതിനിടെ പിന്നില്‍ ഐഎസ്‌ഐ അജണ്ടയെന്ന തന്റെ നിലപാട് ശരിവക്കുന്നതാണ് ഈ സംഭവങ്ങളെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.