വിജയ്‌യുടെ മാസ് ഡയലോഗുകളും ഗാനങ്ങളും ശാരീരിക വൈകല്യമുള്ള ഒരു കുട്ടിക്ക് തെറാപ്പി ആയിരിക്കുകയാണ്. സെബാസ്റ്റ്യന്‍ എന്ന കുട്ടിക്കാണ് വിജയ്‌യുടെ മാസ് ഡയലോഗുകളും ഗാനങ്ങളും തെറാപ്പി ആകുന്നത്. ജന്മനാ നടക്കാന്‍ കഴിയാത്ത, സംസാരശേഷി ഇല്ലാത്ത സെബാസ്റ്റ്യനെ പല ഡോക്ടര്‍മാരെയും കാണിച്ചിരുന്നു. ഇടുക്കിയിലെ പഞ്ചകര്‍മ്മ ആശുപത്രിയിലെത്തിച്ചപ്പോള്‍ വിജയ്‌യുടെ 'സെല്‍ഫി പുള്ള' എന്ന റിംഗ്‌ടോണ്‍ കേട്ടതും കുട്ടിക്ക് നേരിയ ചലനം ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെ തെറാപ്പിയുടെ ഭാഗമായി സെബാസ്റ്റ്യനെ വിജയ്‌യുടെ സിനിമകള്‍ കാണിക്കാന്‍ തുടങ്ങി. പഞ്ച് ഡയലോഗുകളും ഗാനങ്ങളും കേട്ട് കുട്ടി നടക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.