CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 38 Seconds Ago
Breaking Now

അയോധ്യ വിധി ; പ്രധാനമന്ത്രിയുടെ വ്യാജ കത്തു പുറത്തുവിട്ട് ബംഗ്ലാദേശ് മാധ്യമങ്ങള്‍ ; അപലപിച്ച് ഇന്ത്യ

ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു

ബംഗ്ലാദേശ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തില്‍ അപലപിച്ച് ഇന്ത്യ. അയോധ്യ വിധിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചെന്നായിരുന്നു ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിദ്വേഷം സൃഷ്ടിക്കുന്ന വ്യാജപ്രചാരണമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇത്തരം വ്യാജവാര്‍ത്തകള്‍ മനപ്പൂര്‍വ്വം പ്രചരിപ്പിച്ചതില്‍ അപലപിക്കുന്നു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. ഇത്തരം വ്യാജവാര്‍ത്ത സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അപസ്വരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രഞ്ജന്‍ ഗൊഗോയിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ചെന്ന് പറയുന്ന കത്ത് വ്യാപകമായി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നത്. മാത്രമല്ല വാര്‍ത്ത തെറ്റാണെന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇത്തരത്തിലൊരു കത്ത് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഹൈക്കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും വ്യജമായ കത്ത് ബംഗ്ലാദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് വളരെ മോശമായ കാര്യമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.