CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 13 Seconds Ago
Breaking Now

സംഗീതികയുടെ യുകെ നാലാം വാര്‍ഷികവും മണ്ഡല ഭജന സമാരംഭവും ഞായറാഴ്ച ബ്രിസ്റ്റോളില്‍

ബ്രിസ്‌റ്റോള്‍ ; സനാതന ധര്‍മ്മം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനായി ടോണ്ടന്‍ (സോമര്‍ സെറ്റ്) ആസഥാനമായി രൂപം കൊണ്ട സംഗീതിക യുകെയുടെ നാലാമത് വാര്‍ഷികവും മണ്ഡല ഭജന സമാരംഭവും 2019 നവംബര്‍ 17 ഞായറാഴ്ച ബ്രിസ്റ്റോളില്‍ നടക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംഗീതിക പ്രസിഡന്റ് അഖിലേഷ് മാധവന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം രക്ഷാധികാരി രാജഗോപാല്‍ കോങ്ങോട് ഉത്ഘാടനം ചെയ്യും. സെക്രട്ടറി സുജിത് സോമരാജന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ  പ്രദീപ് കുമാര്‍ കണക്ക് അവതരിപ്പിക്കും. മണ്ഡല ഭജനയുടെ പ്രാധാന്യത്തെ കുറിച്ച് ജതീഷ് പണിക്കര്‍ സംസാരിക്കും. കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ സ്വാഗതവും വൈസ് പ്രസിഡന്റ് മനു വാസുപ്പണിക്കര്‍ കൃതജ്ഞതയും പറയും.

വൈകീട്ട് ആറു മണി മുതല്‍ ദീപാര്‍പ്പണത്തോടെ സമൂഹ പ്രാര്‍ത്ഥനയും അര്‍ച്ചനയും നടക്കും. തുടര്‍ന്ന് സമൂഹ ശരണം വിളികള്‍ക്ക് ശേഷം രാജഗോപാല്‍ കോങ്ങാട് നയിക്കുന്ന അയ്യപ്പ ഭജനാമൃതം നടക്കും. രാത്രി പത്തു മണിയോടു കൂടി മണ്ഡല ഭജന സമാപിക്കും. തുടര്‍ന്ന് കര്‍പ്പൂരാരാധനയും ഹരിവരാസനവും പാടി അംഗങ്ങള്‍ പിരിയും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളില്‍ മണ്ഡല ഭജന ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. ബ്രിസ്റ്റോള്‍, ടോണ്ടന്‍, ട്വിവേര്‍ട്ടന്‍, ബാണ്‍സ്റ്റാപ്പിള്‍, എക്‌സിറ്റര്‍, വെസ്റ്റേണ്‍സൂപ്പര്‍മേയര്‍ എന്നിവിടങ്ങളിലായി തുടര്‍ന്നുള്ള ആഴ്ചകളില്‍ സംഗീതിക മണ്ഡല ഭജന നടത്തും . പ്രധാനമായും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഭജന നടക്കുക. ഡിസംബര്‍ 29 ന് വിപുലമായ രീതിയില്‍ മണ്ഡല സമാപനം ടോണ്ടനില്‍ നടക്കും. വിശദ വിവരത്തിന് ബന്ധപ്പെടേണ്ടവര്‍

 

അഖിലേഷ് മാധവന്‍ ; 07551657164

സുജിത് സോമരാജന്‍നായര്‍ -07863867067

എ പ്രദീപ കുമാര്‍ -07411475255

ജെതീഷ് പണിക്കര്‍ -07502332831

വി എസ് സുധാകരന്‍

മനു വാസുപ്പണിക്കര്‍ -07757793534

അഡ്രസം

26 എവരസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, BS16 2BX




കൂടുതല്‍വാര്‍ത്തകള്‍.