CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 35 Seconds Ago
Breaking Now

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണങ്ങള്‍ തടുക്കാന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി ഇറങ്ങിയ ഹീറോ ഒരു മുന്‍ കൊലപാതകി; ആ മയക്കുമരുന്ന് അടിമ പുതിയ മനുഷ്യനായത് അക്രമത്തില്‍ കൊല്ലപ്പെട്ട കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയെ കണ്ടുമുട്ടിയതോടെ!

ബക്കിംഗ്ഹാംഷയര്‍ എച്ച്എംപി ഗ്രെണ്ടനില്‍ ലേണിംഗ് ടുഗതര്‍ സ്‌കീം വഴിയാണ് മെറിറ്റും, ജോണും സുഹൃത്തുക്കളായത്

നല്ലതും ചീത്തയും ഈ ലോകത്ത് എല്ലായിടത്തുമുണ്ട്. നല്ലത് സ്വീകരിക്കണോ, ചീത്ത സ്വീകരിക്കണോ എന്നത് ഓരോ വ്യക്തികളുടെയും തീരുമാനമാണ്. ജീവിതത്തില്‍ നമ്മളെ തേടിയെത്തുന്ന വിധി ഒരുപരിധി വരെ ഈ തീരുമാനങ്ങളുടെ ബലത്തിലാണ് സംഭവിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ ഉസ്മാന്‍ ഖാന്‍ എന്ന ഭീകരന്‍ പരോളില്‍ ഇറങ്ങി ഭീകരാക്രമണം നടത്തുമ്പോള്‍ അത് തടയാന്‍ ശ്രമിച്ച ഹീറോസില്‍ ഏവരും ശ്രദ്ധിച്ചത് ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി നേരിട്ട ഒരാളെയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജാക്ക് മെറിറ്റിന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഈ പ്രതിയോഗി. 

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിലാണ് 25-കാരനായ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി മെറിറ്റ് കൊല്ലപ്പെട്ടത്. നരഹത്യ കുറ്റത്തിന് 13 വര്‍ഷം ശിക്ഷ അനുഭവിച്ച് ലൈസന്‍സില്‍ പുറത്തിറങ്ങിയ 48-കാരന്‍ ജോണ്‍ ക്രില്ലിയാണ് അക്രമം തടയാന്‍ മുന്നിട്ടിറങ്ങിയ ഒരു വ്യക്തി. തടവുപുള്ളികള്‍ക്കുള്ള പുനരധിവാസ കോണ്‍ഫറന്‍സില്‍ ഖാന്‍ മെറിറ്റിന്റെ ചങ്കില്‍ കത്തി കുത്തിയിറക്കുന്നത് കണ്ടതോടെയാണ് ജോണ്‍ രംഗത്തിറങ്ങിയത്. മുന്‍ ഹെറോയിന്‍ അടിമയും, ക്രിമിനല്‍ ജീവിതവും നയിച്ചിരുന്ന ജോണ്‍ ക്രില്ലി 2005-ല്‍ ഒരു കവര്‍ച്ചശ്രമത്തിനിടെ പെന്‍ഷണര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അകത്തായത്. 

ജോണ്‍ കെല്ലിക്ക് ശിക്ഷ വിധിച്ച അതേ ജഡ്ജാണ് ഭീകരവാദിയായ ഖാനെ പുറത്തുവിട്ടതെന്നതും വൈരുദ്ധ്യമാണ്. കഴിഞ്ഞ ആഴ്ച മെറിറ്റിനെയും സഹവിദ്യാര്‍ത്ഥിയായ 23-കാരി സാസിക ജോണ്‍സിനെയും കൊലപ്പെടുത്തിയ ഖാന്റെ ഭീകരാക്രമണത്തിന് തടയിടാന്‍ ജോണ്‍ ഉള്‍പ്പെടെയുള്ളവരാണ് രംഗത്തിറങ്ങിയത്. മെറിറ്റിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിയതെന്ന് ജോണ്‍ പറയുന്നു. സഹായിക്കാന്‍ ശ്രമിച്ച മെറിറ്റിനെ എന്തിനാണ് കൊന്നതെന്നാണ് അയാളുടെ ചോദ്യം. 

ബക്കിംഗ്ഹാംഷയര്‍ എച്ച്എംപി ഗ്രെണ്ടനില്‍ ലേണിംഗ് ടുഗതര്‍ സ്‌കീം വഴിയാണ് മെറിറ്റും, ജോണും സുഹൃത്തുക്കളായത്. കേംബ്രിഡ്ജില്‍ പഠനം പൂര്‍ത്തിയാക്കിയ മെറിറ്റ് ഈ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.