CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 52 Seconds Ago
Breaking Now

നിവേദിന് ജീവിത പങ്കാളിയായി റഹീം ; അഞ്ച് വര്‍ഷത്തെ പ്രണയ ശേഷം വിവാഹിതരാകാന്‍ ഒരുങ്ങി യുവാക്കള്‍

ക്രിസ്തുമസിന് മുമ്പായി വിവാഹം നടത്താനാണ് തീരുമാനം.

കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷിനും സോനുവിനും ശേഷം രണ്ടാമത്തെ ഗേ വിവാഹം ഉടനുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിവേദും റഹീമും. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നിവേദാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ടെലി റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ ക്ലയന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണെന്നാണ് നിവേദ്. റഹിം വിദേശത്ത് ടെലികോം എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

താനൊരു ഗേ ആയതുകൊണ്ട് കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിവേദ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. വിവാഹം ഉടനുണ്ടെന്ന പ്രഖ്യാപനം എത്തിയതോടെ നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്തുമസിന് മുമ്പായി വിവാഹം നടത്താനാണ് തീരുമാനം. എന്നാല്‍ കൃത്യമായ തിയ്യതി തീരുമാനിച്ചിട്ടില്ല. ആലപ്പുഴ സ്വദേശിയാണ് റഹിം. കൊച്ചിയാണ് നിവേദിന്റെ സ്വദേശം. വീട്ടുകാരുടെ പിന്തുണയില്ലാതെയാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തയ്യാറെടുക്കുന്നത്.ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.