CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 28 Seconds Ago
Breaking Now

ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഫോം വിതരണം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 11ാമത് യുകെ ഫാമിലി കോണ്‍ഫറന്‍സ് 2020 മെയ് മാസം 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രസ്റ്റ് സറ്റാഫോര്‍ഡ്‌ഷെയറിലുള്ള യാണ്‍ഫീല്‍ഡില്‍ വച്ച് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഫാമിലി കോണ്‍ഫറന്‍സ് നോര്‍ത്ത് റീജിയണിന്റെ ക്യാമ്പെയ്‌നും രജിസ്‌ട്രേഷന്‍ ഫോം വിതരണത്തിന്റെയും ഔപചാരികമായ ഉത്ഘാടനം മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്നു. ഇടവക വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ ഹാപ്പി ജേക്കബ് ഉത്ഘാടനം ചെയ്തു. ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ അനില്‍ ജോര്‍ജ്, സിറില്‍ ജോണ്‍ ലിവര്‍പൂള്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്‍സി സക്കറിയ, ഷാജന്‍ മാത്യു, ടോജി തരകന്‍, ഇടവക സെക്രട്ടറി സിനോയി മാത്യു, സെക്രട്ടറി ലിറ്റോ ടൈറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകാ ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം വിതരണം ചെയ്തു

 

ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.