CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 40 Seconds Ago
Breaking Now

ഒടുവില്‍ ഹാരി ബ്രിട്ടന്‍ ഉപേക്ഷിച്ച് കാനഡയിലേക്ക് പറന്നു; രണ്ടാഴ്ചയായി മെഗാനും, കുഞ്ഞ് ആര്‍ച്ചിയും വാന്‍കോവറില്‍ ഒറ്റയ്ക്ക്; കുടുംബത്തിന് അരികിലേക്ക് തിരിച്ച രാജകുമാരന് ഇനി ഔദ്യോഗിക പരിപാടികള്‍ ഇല്ലെന്ന് സൂചന

രാജകീയ പദവികളില്‍ നിന്നും രാജിവെച്ച ഹാരി രാജകുമാരനും, മെഗാനും സ്വാതന്ത്ര്യം തേടി കാനഡയിലേക്ക് പോകുന്ന ഘട്ടത്തിലാണ് വില്ല്യം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്

ഭര്‍ത്താവ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിടവാങ്ങാനുള്ള ചര്‍ച്ചകളില്‍ മുഴുകുമ്പോള്‍ കുഞ്ഞ് ആര്‍ച്ചിക്കൊപ്പം കാനഡയിലെ വാന്‍കോവറില്‍ തുടരുകയായിരുന്നു മെഗാന്‍ മാര്‍ക്കിള്‍. ഒടുവില്‍ വിടവാങ്ങല്‍ കരാറും നേടി ഹാരി രാജകുമാരന്‍ വിമാനം പിടിച്ച് കാനഡയിലേക്ക് പറന്നു. അതേസമയം മെഗ്‌സിറ്റ് നാടകങ്ങളുടെ നാടകീയത ബാധിക്കാത്ത തരത്തില്‍ ചിരിയോടെയാണ് സസെക്‌സ് ഡച്ചസ് വാന്‍കോവര്‍ ദ്വീപില്‍ കറങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സഹോദരന്‍ വില്ല്യമിന്റെ ആദ്യ സോളോ റിസപ്ഷന്‍ നടക്കുമ്പോഴാണ് ഹാരി രാജകുമാരന്‍ ഇതിന്റെ ഭാഗമാകാന്‍ നില്‍ക്കാതെ കാനഡയിലുള്ള ഭാര്യക്കും, മകനും അരികിലേക്ക് പോയത്. രാജാവിന്റെ പദവിയിലേക്കുള്ള സുദീര്‍ഘമായ യാത്രയില്‍ വില്ല്യമിന്റെ സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. രാജ്ഞിയുടെ ലണ്ടന്‍ ഭവനത്തില്‍ 21 ആഫ്രിക്കന്‍ പ്രതിനിധികളെ വരവേല്‍ക്കാന്‍ രാജകുടുംബത്തിലെ യുവ അംഗങ്ങളുടെ പ്രതിനിധികളായി കേംബ്രിഡ്ജ് ഡ്യൂക്കിന് പിന്തുണയേകാന്‍ ഭാര്യ കെയ്റ്റും, എഡ്വാര്‍ഡ് രാജകുമാരനും, ഭാര്യ സോഫിയും, ആനി രാജകുമാരിയും ഒപ്പമുണ്ടായിരുന്നു.

വില്ല്യം രാജകുമാരന്റെ സുപ്രധാന ചടങ്ങിന് തന്റെ സാന്നിധ്യം തടസ്സമാകരുതെന്ന് ആഗ്രഹിച്ചാണ് ഹാരി കൃത്യസമയത്ത് ഭാര്യയുടെയും, മകന്റെയും അരികിലേക്ക് പറന്നതെന്നാണ് സൂചന. മൊറോക്കന്‍ പ്രധാനമന്ത്രി സാദ് എദിന്‍ എല്‍ ഒത്മാനി പീറ്റര്‍ മുതാരിക, മലാവി പ്രസിഡന്റ്, മൊസാംബിക് പ്രസിഡന്റ് എന്നിവരുമായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹാരി രാജകുമാരന്‍ സ്വകാര്യ നയതന്ത്ര യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഘാന പ്രസിഡന്റും, റുവാന്‍ഡ പ്രസിഡന്റും പങ്കെടുത്ത യോഗങ്ങളില്‍ വില്ല്യം രാജകുമാരന്‍ ആതിഥേയത്വം വഹിച്ചു. 

രാജകീയ പദവികളില്‍ നിന്നും രാജിവെച്ച ഹാരി രാജകുമാരനും, മെഗാനും സ്വാതന്ത്ര്യം തേടി കാനഡയിലേക്ക് പോകുന്ന ഘട്ടത്തിലാണ് വില്ല്യം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്. ബ്രിട്ടന്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നില്ലെന്ന് ഹാരി പറയുന്നുണ്ടെങ്കിലും ഇനി ഏതെല്ലാം തരത്തിലാണ് പ്രവര്‍ത്തനം നയിക്കുകയെന്ന് ആശങ്കകളുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.