CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 45 Seconds Ago
Breaking Now

ഭീകര സംഘടനകള്‍ക്കെതിരെ നടപടി; പാകിസ്ഥാന് വീണ്ടും അമേരിക്കന്‍ സാരോപദേശം

2018ലാണ് ലക്ഷക്കണക്കിന് ഡോളര്‍ ധനസഹായം നല്‍കുന്നതിന് പകരം പാകിസ്ഥാന്‍ തിരികെ നല്‍കുന്നത് നുണയും, വഞ്ചനയുമാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ട്രംപ് ഈ പദ്ധതി നിര്‍ത്തിവെച്ചത്.

സ്വന്തം മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങള്‍ക്ക് എതിരെ സ്ഥിരതയുള്ള, ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനോട് ആവശ്യമുന്നയിച്ച് അമേരിക്ക. ഇസ്ലാമാബാദില്‍ മുതിര്‍ന്ന അമേരിക്ക നയതന്ത്രജ്ഞയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ ഉപദേശം. പാകിസ്ഥാന്‍ സൈന്യത്തിന് നല്‍കുന്ന ഇന്റര്‍നാഷണല്‍ മിലിറ്ററി എഡ്യുക്കേഷന്‍ & ട്രെയിനിംഗ് പ്രോഗ്രാം പുനരുജ്ജീവിപ്പിക്കുമെന്ന് വാഷിംഗ്ടണ്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 

2018ലാണ് ലക്ഷക്കണക്കിന് ഡോളര്‍ ധനസഹായം നല്‍കുന്നതിന് പകരം പാകിസ്ഥാന്‍ തിരികെ നല്‍കുന്നത് നുണയും, വഞ്ചനയുമാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ട്രംപ് ഈ പദ്ധതി നിര്‍ത്തിവെച്ചത്. സൗത്ത് ഏഷ്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സാണ് നാല് ദിവസത്തെ പാക് സന്ദര്‍ശനത്തിന് എത്തുന്നത്. നയതന്ത്ര സഹകരണവും, പ്രാദേശിക വിഷയങ്ങളും സംബന്ധിച്ച് ഇവര്‍ ചര്‍ച്ച നടത്തും. 

യുഎസ്, പാക് ബന്ധം സുപ്രധാനമാണെന്ന് ട്രംപ് ഭരണകൂടംവിശ്വസിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സ്ഥിരത കൈവരിക്കാന്‍ സംയുക്തമായ നടപടികള്‍ അനിവാര്യമാണ്, അതേസമയം പാക് മണ്ണിലെ ഭീകരപ്രവര്‍ത്തനത്തിന് എതിരെ കനത്ത നടപടികളും ആവശ്യമാണ്, വക്താവ് വിശദീകരിച്ചു. 

6.6 ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരത്തിന് പുറമെ എനര്‍ജി, കാര്‍ഷിക കയറ്റുമതിയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇന്ത്യ, ശ്രീലങ്ക സന്ദര്‍ശനത്തിന് ശേഷമാണ് ആലിസ് വെല്‍സ് പാകിസ്ഥാനിലെത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.