മാഞ്ചസ്റ്റര്‍: സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാര്‍ഷികവും, പൊതുസമ്മേളനവും ഫെബ്രുവരി 23 ആം തീയതി ഞായറാഴ്ച റോമിലി ഔര്‍ ലേഡി & സെന്റ്. ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം നടക്കുന്ന വി. കുര്‍ബാനക്കും ക്ലാസ്സിനും മലങ്കര കത്തോലിക്കാ സഭയിലെ നവീകരണ പ്രസ്ഥാനമായ സുവിശേഷ സംഘത്തിന്റെ ഡയറക്ടര്‍ ഫാ. ആന്റണി കാക്കനാട്ട് നേതൃത്വം വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ഷ്രൂസ്ബറി രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഗാനന്‍ ഉദ്ഘാടനം ചെയ്യും.
വി. കുര്‍ബാനയിലേക്കും വിവിധ ഭക്ത സംഘടകളുടെ വാര്‍ഷികത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം:
OUR LADY & ST.CHRISTOPHER CHURCH,
52 BARRACK HILL,
ROMILEY,
SK6 3BA.