CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 31 Seconds Ago
Breaking Now

നമസ്‌തേ, ഹലോ ഇന്ത്യ; ഇനി ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം; കൂറ്റന്‍ വരവേല്‍പ്പിന് നന്ദി പറഞ്ഞ് ട്രംപ്

അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു', ട്രംപ്

അതിശയിപ്പിക്കുന്ന സ്വാഗതത്തിന് അഹമ്മദാബാദ് മൊട്ടേറാ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്ന ആളുകള്‍ക്ക് നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'നമസ്‌തേ, ഹലോ ഇന്ത്യ. നേതാവും, എന്റെ യഥാര്‍ത്ഥ സുഹൃത്തുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ നന്ദി അറിയിക്കട്ടെ. ഫസ്റ്റ് ലേഡിയും, ഞാനും 8000 മൈല്‍ സഞ്ചരിച്ച് എത്തിയത് ഒരു സന്ദേശം അറിയിക്കാനാണ്, അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു', ട്രംപ് വ്യക്തമാക്കി. 

സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തില്‍ ഏറെ ആളുകളാണ് ട്രംപിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. 'അഞ്ച് മാസം മുന്‍പ് നിങ്ങളുടെ പ്രധാനമന്ത്രിയെ ഒരു വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് യുഎസ് സ്വാഗതം ചെയ്തത്. ഇപ്പോള്‍ നിങ്ങളെ ഞങ്ങളെ വരവേറ്റിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്കാണ്. ഈ അതിശയിപ്പിക്കുന്ന സ്വാഗതത്തിന് നന്ദി. ഈ ആതിഥേയത്വം ഞങ്ങള്‍ എക്കാലവും ഓര്‍മ്മിക്കും', ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഈ ദിവസം മുതല്‍ ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടാകും. പ്രധാനമന്ത്രി മോദിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാലും ആളല്‍പ്പം കടുപ്പക്കാരനാണ്, അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ട്രംപിനെ സ്വാഗതം ചെയ്തത്. 

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് ഇരുനേതാക്കളും മൊട്ടേറാ സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് ആഗ്രഹയില്‍ താജ്മഹല്‍ കാണുകയാണ് ട്രംപിന്റെയും, മെലാനിയ ട്രംപിന്റെയും പരിപാടി. ഇതിന് ശേഷം എയര്‍ ഫോഴ്‌സ് വണ്ണില്‍ ന്യൂ ഡല്‍ഹിയിലേക്ക് തിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.