CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 19 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുന്നു

പ്രെസ്റ്റന്‍: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ദേവാലയങ്ങളില്‍ പൊതു കുര്‍ബാനകള്‍ നിര്‍ത്തലാക്കപ്പെട്ട സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. രൂപതാകേന്ദ്രമായ പ്രെസ്റ്റന്‍ കത്തീഡ്രലില്‍ വച്ചായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ സഭാവിശ്വാസികള്‍ ഏവര്‍ക്കും തങ്ങളുടെ സ്ഥലങ്ങളില്‍  ആയിരുന്നുകൊണ്ട് വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊള്ളാവുന്ന രീതിയിലാണ് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ക്രമീകരിച്ചിരിക്കുന്നത്.  

തുടര്‍ന്നും സഭയുടെ മറ്റു ആത്മീയ തിരുക്കര്‍മ്മങ്ങളും മീഡിയ വഴി വിശ്വാസസമൂഹത്തിലേക്ക് എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്ന് രൂപതാ മീഡിയ കമ്മീഷന്‍ അറിയിച്ചു. വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തും ആത്മീയ നവീകരണം പ്രാചിച്ചും ഈ കാലഘട്ടത്തിന്റെ എല്ലാ പ്രതിസന്ധികളില്‍ നിന്നും ദൈവതിരുസന്നിധിയില്‍ നിന്നും പരിഹാരം കണ്ടെത്താനും ദൈവജനം ശ്രമിക്കണമെന്നും കമ്മീഷന്‍ ഓര്‍മ്മപ്പെടുത്തി.

രൂപതയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വി.കുര്‍ബാനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. 

www.youtube.com/csmegb

www.facebook.com/csmegb

 

ഫാ. ടോമി എട്ടാട്ട്

PRO, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 




കൂടുതല്‍വാര്‍ത്തകള്‍.