CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 5 Seconds Ago
Breaking Now

കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

പ്രെസ്റ്റന്‍ : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്19 ന്റെ ഭീഷണിയെ അതിജീവിക്കുവാന്‍ പരിശുദ്ധപിതാവിന്റെ ആഹ്വാനം അനുസരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശ്വാസികളും മാര്‍ച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനണ്‍സിയേഷന്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേര്‍ന്ന് 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

മാര്‍ച്ച് മാസം 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിക്ക് മാര്‍പ്പാപ്പയുടെ 'ഊര്‍ബി എത് ഓര്‍ബി' ആശീര്‍വാദം ആത്മനാ സ്വീകരിക്കണമെന്നും ആ ദിവസം എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിച്ച് ഒരുങ്ങണമെന്നും ലോകമെമ്പാടുമുള്ള കോവിഡ് രോഗബാധിതരെയും അവരെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ദൈവസന്നിധിയില്‍ ചേര്‍ത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മപ്പെടുത്തി.

ലോകമാസകലമുള്ള സകലവിശ്വാസസമൂഹങ്ങളോടും ചേര്‍ന്ന് ഈ പ്രാര്‍ത്ഥന ഉയര്‍ത്തുന്നത് ദൈവത്തിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍ ഇടയാക്കുമെന്നും അത് നമ്മുടെ രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ നമ്മുക്ക് ശക്തി പകരുമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മപ്പെടുത്തി. എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും, രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും പ്രത്യേകമായി സഹായിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം മറക്കരുതേ എന്നും അത് ക്രിസ്തീയ ചൈതന്യത്തോടുകൂടി പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണമെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിപ്പിച്ചു.

 

ഫാ. ടോമി എടാട്ട്

PRO , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 




കൂടുതല്‍വാര്‍ത്തകള്‍.