CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 50 Seconds Ago
Breaking Now

12 ആഴ്ച പ്രായമുള്ള കുഞ്ഞിന് കൊറോണ പിടിക്കില്ലെന്ന് സീനിയര്‍ ഡോക്ടര്‍; വാദം തള്ളി കണ്‍സള്‍ട്ടന്റ് ടെസ്റ്റ് നടത്തിയപ്പോള്‍ ഇന്‍ഫെക്ഷനെന്ന് സ്ഥിരീകരണം; യുകെയിലെ പ്രായം കുറഞ്ഞ ഇരകളിലേക്ക് ആ കുഞ്ഞ് മകളും; ഹൃദയം തകര്‍ന്ന് അമ്മ

വീക്കെന്‍ഡില്‍ സ്ഥിതി മെച്ചപ്പെട്ടതോടെ വിന്റര്‍ റോസിനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്തു

തന്റെ 12 ആഴ്ച മാത്രം പ്രായമായ മകള്‍ക്ക് കൊറോണാവൈറസ് ബാധിച്ചിട്ടില്ലെന്ന് ഒരു സീനിയര്‍ ഡോക്ടര്‍ പറഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മറിച്ച് സ്ഥിരീകരിച്ച ഞെട്ടിക്കുന്ന ദുരവസ്ഥ വ്യക്തമാക്കി ഒരു അമ്മ. യുകെയിലെ കൊറോണാവൈറസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇരകളില്‍ ഒരാളായി കുഞ്ഞ് വിന്റര്‍ റോസ് വാട്‌സണ്‍ മാറുകയും ചെയ്തു. എന്നാല്‍ റോയല്‍ ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലില്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഇതിനുള്ള സാധ്യത തള്ളിയതായി ലങ്കാഷയര്‍ ബേണ്‍ലിയില്‍ നിന്നുള്ള 27-കാരി ജെയ്ഡ് വാട്‌സണ്‍ പറയുന്നു. 

കുഞ്ഞുങ്ങള്‍ക്ക് കൊവിഡ്-19 ബാധിക്കില്ലെന്നാണ് ഈ ഡോക്ടര്‍ വ്യക്തമാക്കിയതെന്ന് ജേഡ് പ്രതികരിച്ചു. അതുകൊണ്ട് തന്നെ കുഞ്ഞിനെ ടെസ്റ്റിംഗിന് വിധേയമാക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മറ്റൊരു കണ്‍സള്‍ട്ടന്റിന്റെ സംശയങ്ങള്‍ ശരിവെയ്ക്കുന്നതായിരുന്നു പരിശോധനാഫലങ്ങള്‍. കുഞ്ഞിന് കൊറോണ ബാധിച്ചെന്ന് ഫലങ്ങള്‍ സ്ഥിരീകരിച്ചു. 

ഏപ്രില്‍ 2ന് വിന്റര്‍ റോസിന്റെ ശരീരതാപം ഉയര്‍ന്നതായി ശ്രദ്ധിച്ചതോടെയാണ് കുഞ്ഞ് അസുഖബാധിതയാണെന്ന് വാട്‌സണ്‍ സംശയിച്ചത്. '111-ല്‍ വിളിച്ചപ്പോള്‍ വീട്ടില്‍ തുടരാനാണ് ഉപദേശിച്ചത്. എന്നാല്‍ ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ 5ന് പരിശോധിച്ചപ്പോള്‍ ചൂട് വീണ്ടും കൂടിയതായി മനസ്സിലാക്കി. തൊട്ടുനോക്കാതെ തന്നെ ചൂട് വമിക്കുന്ന അവസ്ഥ. ഒപ്പം ശ്വസിക്കാനും ബുദ്ധിമുട്ടി', വാട്‌സണ്‍ പറയുന്നു. ഇതോടെ ആംബുലന്‍സ് വിളിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് സ്ഥലത്ത് എത്തിയത്. 

റോയല്‍ ബ്ലാക്‌ബേണ്‍ ആശുപത്രിയില്‍ ഒരു കണ്‍സള്‍ട്ടന്റ് ചില ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചു. ഒരു സീനിയര്‍ ഡോക്ടര്‍ കുഞ്ഞുങ്ങള്‍ക്ക് വൈറസ് പിടിപെടില്ലെന്ന് വാദിക്കുമ്പോഴായിരുന്നു ഇത്. ചൂട് കുറയ്ക്കാന്‍ ആന്റിബയോട്ടിക്കും, മെനിഞ്ചൈറ്റിസ് പരിശോധിക്കാന്‍ നട്ടെല്ലില്‍ സൂചിയും ഇറക്കി. പക്ഷെ ഇതൊന്നും ഫലപ്രദമായില്ല. ശനിയാഴ്ച രാവിലെ കൊറോണാ പോസിറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഡ്രിപ്പ് നല്‍കുകയല്ലാതെ പോരാട്ടത്തില്‍ സഹായിക്കാന്‍ മറ്റൊന്നും ചെയ്യാന്‍ ബാക്കിയുണ്ടായില്ലെന്ന് വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

വീക്കെന്‍ഡില്‍ സ്ഥിതി മെച്ചപ്പെട്ടതോടെ വിന്റര്‍ റോസിനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്തു. 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനും പറഞ്ഞു. കുഞ്ഞിനെ ഇത്രയും നിസ്സഹായമായി ഇതുവരെ കണ്ടിട്ടില്ലെന്ന് വാട്‌സണ്‍ പറയുന്നു. എന്തായാലും ആരോഗ്യനില വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. 




കൂടുതല്‍വാര്‍ത്തകള്‍.