CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 18 Seconds Ago
Breaking Now

യുകെയില്‍ വീട് വാങ്ങുന്നവര്‍ക്ക് ശനിദശ; മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി 2008ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയില്‍; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘാതത്തിലും വ്യത്യാസം; വീട് വാങ്ങിയാല്‍ വരുമാനത്തിന്റെ 21.3% തിരിച്ചടവ് വിഴുങ്ങുന്നു

2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്

യുകെയിലെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അനിശ്ചിതാവസ്ഥയാണ്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. എന്നിട്ടും വീട് വാങ്ങുന്നവര്‍ക്ക് രണ്ട് ദശകത്തിനിടെ കാണാത്ത ഏറ്റവും ദുരിതം നിറഞ്ഞ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് കണക്ക്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലുള്ള 'വേദനയല്ല' അനുഭവപ്പെടുന്നതെന്നും ബാങ്കിംഗ് ബോഡി യുകെ ഫിനാന്‍സ് വ്യക്തമാക്കുന്നു. പ്രാഥമിക മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളാണ് വീട് വാങ്ങുന്നവരുടെ വരുമാനത്തിന്റെ 21.3% വിഴുങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകളെ ആശ്രയിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള പ്രത്യാഘാതങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. യുദ്ധം ഊര്‍ജ്ജപ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ച് വിടുകയും, പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 

ഇതോടെ ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്ക് സംഘര്‍ഷത്തിന് മുന്‍പുള്ളതിനേക്കാള്‍ നൂറുകണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന് പൗണ്ട് അധികചെലവ് വന്നേക്കാമെന്നതാണ് അവസ്ഥ. മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയ ഇടങ്ങളില്‍ മുന്നിലുള്ളത് നോര്‍ത്ത് നോര്‍ഫോക്കും, വെസ്റ്റ് ലണ്ടന്‍ ബറോയായ ഹില്ലിംഗ്ടണുമാണ്. അതേസമയം ഏറ്റവും താങ്ങാന്‍ കഴിയുന്ന മോര്‍ട്ട്‌ഗേജ് എടുക്കാന്‍ കഴിയുന്ന പത്തില്‍ ഏഴ് ഇടങ്ങളും സ്‌കോട്ട്‌ലണ്ടിലാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.