CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 39 Minutes 30 Seconds Ago
Breaking Now

ഇടയര്‍ ഉടയോനോട് ..മലങ്കര കത്തോലിക്കാ സഭയിലെ 4 ശ്രേഷ്ഠാചാര്യന്മാരും, 21 വൈദികരും ചേര്‍ന്ന് ഈ കൊറോണക്കാലത്ത് ഒരുക്കിയ സങ്കീര്‍ത്തന ഗാനം വൈറലാകുന്നു.

തിരുവല്ല: മലങ്കര കത്തോലിക്കാ സഭയിലെ 4 ശ്രേഷ്ഠാചാര്യന്മാരും, 21 വൈദികരും ചേര്‍ന്ന് 91ാം സങ്കീര്‍ത്തനം ഗാനമായി ആലപിച്ചു. യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത് 16 മണിക്കൂറിനുള്ളില്‍ പതിനായിരം പേര്‍ കാണുകയും നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തു. സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാര്‍ത്ഥനയില്‍ ആലപിക്കുന്ന സങ്കീര്‍ത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേര്‍ന്നാലിച്ചിരിക്കുന്നത്. അമേരിക്ക, യു.കെ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്‌നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള ജില്ലകളില്‍ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാര്‍ത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവര്‍ ഇക്കാലയളവില്‍ [കോവിഡ് ] ഏറ്റം കൂടുതല്‍ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിന്റെ സങ്കീര്‍ത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.

ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീര്‍ത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന്‍  കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നല്‍കിയിരിക്കുന്നത്.

തിരുവല്ല അതിരൂപത അധ്യക്ഷന്‍  അഭിവന്ദ്യ  ഡോക്ടര്‍ തോമസ് മാര്‍ കൂറിലോസ്, മാര്‍ത്താണ്ഡം രൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോക്ടര്‍ വിന്‍സന്റ് മാര്‍ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോക്ടര്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നി പിതാക്കന്മാര്‍ മറ്റ് 21 വൈദീകരോട് ചേര്‍ന്നാണ് സങ്കീര്‍ത്തനം ആലപിച്ചിരിക്കു ന്നത്.

എഡിറ്റിംഗ്, മിക്‌സിംഗ് ജോലികള്‍ ചെയ്തിരിക്കുന്നത്.

ഫാ.ഫിലിപ്പ് തായില്ലം.

ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോര്‍ഡിനേറ്റര്‍മാരായി  പ്രവര്‍ത്തിച്ചു.Malankara Hymns എന്ന You Tube ചാനലില്‍ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.

https://youtu.be/em_fTlA_9kM

 

വാർത്ത: മനോഷ് ജോൺ

 




കൂടുതല്‍വാര്‍ത്തകള്‍.