CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 44 Seconds Ago
Breaking Now

കണ്ണടച്ച് നടക്കാന്‍ പറ്റുമോ? കൊറോണാവൈറസ് കണ്ണിലൂടെയും ശരീരത്തില്‍ പ്രവേശിക്കും; കണ്ണീര് രോഗം പടര്‍ത്തും?

ണ്ണുകളും ഈ എയിസ്-2 റിസപ്റ്ററുകള്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയതോടെ ഈ ഭാഗവും വൈറസിന്റെ അക്രമത്തിന് ഇരയാകുമെന്ന് ഉറപ്പായി

കൊറോണാവൈറസ് കണ്ണിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞര്‍. കോശങ്ങളുമായി പറ്റിച്ചേരാന്‍ ഇന്‍ഫെക്ഷന്‍ ഉപയോഗിക്കുന്ന പ്രോട്ടീന്‍ കണ്ണിലും കണ്ടെത്തിയതോടെയാണ് ഈ ആശങ്ക. എയിസ്-2 റിസെപ്‌റ്റേഴ്‌സ് കോശത്തിലേക്കുള്ള പ്രവേശന കവാടമായി പ്രയോജനപ്പെടുത്തിയാണ് കൊറോണാവൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്. 

ശ്വാസനാളിയിലും, ശ്വാസകോശത്തിലും കാണുന്ന ഈ റിസപ്റ്ററുകളിലാണ് വൈറസ് ആദ്യമായി കടന്നുകയറുന്നത്. കണ്ണുകളും ഈ എയിസ്-2 റിസപ്റ്ററുകള്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയതോടെ ഈ ഭാഗവും വൈറസിന്റെ അക്രമത്തിന് ഇരയാകുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നയിച്ച ടീം കണ്ടെത്തി. 

ഇന്‍ഫെക്ഷന്‍ ബാധിച്ച വ്യക്തി തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോല്‍ ഡ്രോപ്‌ലെറ്റുകള്‍ കണ്ണിന്റെ പ്രതലത്തില്‍ പതിച്ചാല്‍ വൈറസ് ഇവിടെയുള്ള കോശങ്ങളില്‍ കടന്നുകയറാന്‍ തുടങ്ങുമെന്ന് അര്‍ത്ഥം. ഇതാണ് ചില രോഗികള്‍ക്ക് കണ്‍ജംഗ്ടിവൈറ്റിസ് പിടിപെടാനുള്ള കാരണമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. കണ്ണുകള്‍ ചുവന്ന്, ഇന്‍ഫെക്ഷന്‍ പിടിപെടുന്ന അവസ്ഥയാണ് ഇത്.

വൈറസ് കണ്ണിലൂടെ പ്രവേശിക്കുന്നുവെന്ന് മാത്രമല്ല കണ്ണീര്‍ ഇന്‍ഫെക്ഷന്‍ പടരാന്‍ കാരണമാകുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.