CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 28 Seconds Ago
Breaking Now

ആകാശത്ത് വീണ്ടും ആശങ്ക! ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 'പൊടുന്നനെ' 28,000 അടി താഴേക്ക് പതിച്ചു; ബ്രിട്ടനിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ്; പൈലറ്റുമാര്‍ക്ക് കൈയടി

ഭാരം കുറയ്ക്കാനായി പൈലറ്റുമാര്‍ വിമാനത്തിലെ ഇന്ധനം എരിയിച്ചു കളഞ്ഞ ശേഷമാണ് വൈകുന്നേരം 5 മണിയോടെ സാധാരണ ലാന്‍ഡിംഗ് നടത്തിയത്

ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന വിമാനത്തിലെ ക്യാപ്റ്റനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് വിമാനം റാഞ്ചാന്‍ ശ്രമിച്ച സംഭവങ്ങളുടെ ആശങ്ക അകലുന്നതിന് മുന്‍പ് വീണ്ടും ആകാശത്ത് ആശങ്ക. ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനമാണ് പൊടുന്നനെ 28,000 അടി താഴേക്ക് പതിച്ചത്. ഫ്‌ളൈദുബായ് വിമാനത്തിലെ അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികതകരാറാണ് ഈ അപകടാവസ്ഥയിലേക്ക് നയിച്ചത്. 

ഷിക്കാഗോയിലെ ഒ'ഹാരെ വിമാനത്താവളത്തിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് സാങ്കേതികപ്രശ്‌നം നേരിട്ടതോടെയാണ് എമര്‍ജന്‍സി പ്രഖ്യാപിച്ചത്. വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് ചാടിയതോടെ യാത്രക്കാര്‍ ആശങ്കയിലായെങ്കിലും തിരിച്ചുവിട്ട വിമാനം ലണ്ടന്‍ ഹീത്രൂവില്‍ സുരക്ഷിതമായി ഇറങ്ങി. 

യാത്ര ഒരു മണിക്കൂര്‍ പിന്നിട്ട ശേഷമാണ് വിമാനത്തിന് ആള്‍ട്ടിറ്റിയൂഡ് നഷ്ടമായത്. ഇതോടെ വിമാനം ടര്‍ബുലന്‍സില്‍ പെട്ടു. വിമാനം 10,000 അടിയിലേക്ക് എത്തിയതോടെ പൈലറ്റുമാര്‍ 7700 എമര്‍ജന്‍സി അലേര്‍ട്ട് പുറപ്പെടുവിച്ചു. ഇതിന് ശേഷമാണ് യാത്ര അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിട്ടത്. 

ഭാരം കുറയ്ക്കാനായി പൈലറ്റുമാര്‍ വിമാനത്തിലെ ഇന്ധനം എരിയിച്ചു കളഞ്ഞ ശേഷമാണ് വൈകുന്നേരം 5 മണിയോടെ സാധാരണ ലാന്‍ഡിംഗ് നടത്തിയത്. പൈലറ്റുമാര്‍ മികച്ച രീതിയില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതിനാല്‍ പെട്ടെന്ന് വിമാനം താഴേക്ക് പോയതൊന്നും അത്രക്ക് പ്രശ്‌നമായി തോന്നിയില്ലെന്ന് ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.