CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിച്ചു; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ദ്ധന; പാരയായി പുതിയ 'എക്‌സ്എഫ്ജി' വേരിയന്റ്

അങ്ങനെ നോക്കുമ്പോള്‍ ചെറിയ ഇന്‍ഫെക്ഷന്‍ നേരിട്ട് രോഗം സ്ഥിരീകരിക്കാതെ, അഡ്മിഷന്‍ എടുക്കാതെ ആയിരങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുമെന്നതാണ് വസ്തുത

ഇംഗ്ലണ്ടില്‍ കൊവിഡ്-19 ഇന്‍ഫെക്ഷനുകള്‍ വീണ്ടും കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിച്ചതാണ് ആശങ്കയായി മാറുന്നത്. ഇതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിച്ചതായും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കി. 

ഒരു മാസത്തിനിടെ 4589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇത്. കേസുകള്‍ അസാധാരണമായ തോതില്‍ ഉയരുന്നത് അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. 

സ്‌കൂള്‍ ഓട്ടം ടേം ആരംഭിക്കുമ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ 2025-ലെ കണക്കുകളെ അപേക്ഷിച്ച് ഈ വര്‍ഷം കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനവാണുള്ളത്. വൈറസ് ബാധിച്ച് വളരെയധികം അസുഖബാധിതരായി മാറുന്നവരുടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഏറെ കൂടുതലാകുമെന്നാണ് കരുതുന്നത്. 

അങ്ങനെ നോക്കുമ്പോള്‍ ചെറിയ ഇന്‍ഫെക്ഷന്‍ നേരിട്ട് രോഗം സ്ഥിരീകരിക്കാതെ, അഡ്മിഷന്‍ എടുക്കാതെ ആയിരങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുമെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഉത്ഭവിച്ച 'എക്‌സ്എഫ്ജി' വേരിയന്റാണ് നിലവില്‍ യുകെയില്‍ പടരുന്നത്. 

കൊവിഡിനൊപ്പം, ജലദോഷം, ഫ്‌ളൂ എന്നിവയും വ്യാപിക്കുന്നത് എന്‍എച്ച്എസിനെ ഈ ഓട്ടം സീസണിലും സമ്മര്‍ദത്തിലാക്കുമെന്നാണ് ജിപിമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.