CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 29 Seconds Ago
Breaking Now

ഇന്നലെ പൊലിഞ്ഞത് 351 ജീവനുകള്‍ ; രോഗ ബാധിതരുടെ എണ്ണത്തിലും കാര്യമായി കുറവില്ല ; ആശ്വസിക്കാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മരണ സംഖ്യ ക്രമാതീതമായി കുറയുന്നുണ്ട്.

ബ്രിട്ടനില്‍ രോഗ വ്യാപന തോതും മരണ സംഖ്യയും കുറഞ്ഞുവരുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. രോഗ വ്യാപനത്തിന്റെ തോതില്‍ കുറഞ്ഞു തുടങ്ങുന്നുണ്ട് എങ്കിലും ലണ്ടനുള്‍പ്പെടെ പ്രദേശങ്ങളില്‍ ആശങ്കകള്‍ തുടരുകയാണ്. 

351 പേരാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ എട്ട് ആഴ്ചകളിലെ വെള്ളിയാഴ്ചകളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണ്. തൊട്ടു മുമ്പത്തെ ദിവസം ഇതു 363 ആയിരുന്നു. മരണ സംഖ്യ ക്രമാതീതമായി കുറയുന്നുണ്ട്. പകുതിയില്‍ കുറവ് മരണങ്ങള്‍ മാത്രമാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി മുഴുവനും കെയര്‍ ഹോമുകളിലും മറ്റ് കമ്യൂണിറ്റികളിലുമായിരുന്നു.

യുകെയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാക്കി.ജൂണ്‍ 8 മുതല്‍ക്കാണ് ഇതു നടപ്പിലാക്കുക. കുടുംബം അടക്കം സുരക്ഷിതമായി യാത്ര ചെയ്യാന്‍ ക്വാറന്റൈന്‍ മുക്ത കോറിഡോറുകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം.  ജൂണ്‍ 8 മുതല്‍ ബ്രിട്ടനിലെത്തുന്ന വിദേശികളും സ്വദേശികളും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഈ നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ക്ക് ആദ്യം ആയിരം പൗണ്ട് പിഴ വിധിക്കും. തുടര്‍ച്ചയായി തെറ്റിച്ചാല്‍ പിഴയ്ക്കും പരിമിതിയുണ്ടാകില്ല.




കൂടുതല്‍വാര്‍ത്തകള്‍.