CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 25 Seconds Ago
Breaking Now

യൂണിഫോം അണിഞ്ഞതിന്റെ പേരില്‍ കെയര്‍ വര്‍ക്കറെ 'കരയിച്ചത്' ഐസിയു നഴ്‌സ്; കെയററെ പിന്നാലെ നടന്ന് ശല്യം ചെയ്തത് നഴ്‌സിംഗ് കോഡ് നടപ്പാക്കാനെന്ന് നഴ്‌സ്; വധഭീഷണിയും, ബലാത്സംഗ ഭീഷണിയും വന്നതോടെ പോലീസില്‍ പരാതി നല്‍കി

സിംപ്‌സണ്‍ വീഡിയോ ക്ലിപ്പും, തന്റെ കരച്ചിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് നഴ്‌സിന് നേരെ വിമര്‍ശനം ശക്തമായത്

യൂണിഫോം അണിഞ്ഞ് ഷോപ്പിംഗിന് എത്തിയ കെയറര്‍ വൈറസ് പടര്‍ത്തുന്നതായി ആരോപിച്ച് അപമാനിച്ചതിന്റെ പേരില്‍ ഒരു വീഡിയോ ഓണ്‍ലൈനില്‍ വലിയ കോലാഹലം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ ക്ലിപ്പില്‍ കാണപ്പെട്ട സ്ത്രീ കൊറോണാവൈറസിനെതിരെ ഫ്രണ്ട്‌ലൈന്‍ പോരാട്ടത്തിലുള്ള നഴ്‌സാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നഴ്‌സിംഗ് കോഡ് നടപ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 53-കാരി മരീനാ കെന്‍ഡ്രിക്ക് സുഹൃത്തുക്കളോട് പ്രതികരിച്ചു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവരുടെ പ്രതികരണമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍ട്ടണ്‍ അപ്പോള്‍ ട്രെന്റിലെ ബി&എം ബാര്‍ഗെയിന്‍സില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ നിരവധി ഭീഷണികളാണ് നഴ്‌സ് മരീന നേരിട്ടത്. വധഭീഷണിയും, ബലാത്സംഗ ഭീഷണിയും വരെ നേരിട്ടതോടെ വിവരം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. 

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നതായി ഒരു സുഹൃത്ത് വെളിപ്പെടുത്തി. ഇനി ഇത് ആവര്‍ത്തിക്കുമെന്നും ഇവര്‍ പറയുന്നു. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, പക്ഷെ ഇതെല്ലാം നഴ്‌സിംഗ് കോഡിന്റെ ഭാഗമാണെന്നാണ് മരീന കരുതുന്നത്. രോഗികളെ സംരക്ഷിക്കുകയും, പ്രൊഫഷനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാന്‍ ഇത് ആവശ്യമാണ്. ഇത് നടപ്പാക്കാനാണ് ഈ ജോലി ചെയ്യുന്നത്, സുഹൃത്ത് വിശദീകരിച്ചു. 

ഒരു വൊക്കേഷണല്‍ ട്രെയിനിംഗ് കമ്പനിയില്‍ നഴ്‌സിംഗ് ഹെഡായിരുന്ന മരീന പിന്നീട് ഇന്റന്‍സീവ് കെയര്‍ നഴ്‌സായി മടങ്ങിയെത്തി. സാധനങ്ങളുമായി ബില്ലിംഗില്‍ ക്യൂ നില്‍ക്കുമ്പോഴാണ് കെയറര്‍ കിംബേര്‍ലി സിംപ്‌സനോട് യൂണിഫോം പൊതുസ്ഥലത്ത് അണിയരുതെന്ന് ഇവര്‍ ഉപദേശിക്കാന്‍ നോക്കിയത്. കെയററുടെ പിന്നാലെ നടന്ന് ബഹളം വെച്ചില്ലെന്നാണ് നഴ്‌സിന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നത്. 

സിംപ്‌സണ്‍ വീഡിയോ ക്ലിപ്പും, തന്റെ കരച്ചിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് നഴ്‌സിന് നേരെ വിമര്‍ശനം ശക്തമായത്. ഇതോടെ മരീനയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുക്കള്‍ റദ്ദാക്കേണ്ടി വന്നു. ഭംഗിയുള്ള ഒരു പെണ്‍കുട്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് മാത്രമാണ് ആളുകള്‍ കണ്ടതെന്ന് നഴ്‌സിന്റെ സുഹൃത്ത് രോഷാകുലയായി പ്രതികരിച്ചു. പോസ്റ്റ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.