CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 18 Seconds Ago
Breaking Now

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് പത്തനംതിട്ട സ്വദേശി

ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട സ്വദേശി ജോഷി (65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു

അബുദാബിയില്‍ നിന്ന് ഈ മാസം 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്നു.

മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 27ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹവും അമിത വണ്ണവും മൂലമാണഅ അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.