CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 21 Minutes 3 Seconds Ago
Breaking Now

പ്രാര്‍ത്ഥന ഒറ്റയ്ക്ക് മതി; ജൂണ്‍ മാസത്തില്‍ തന്നെ ചര്‍ച്ചുകള്‍ തുറക്കും; വൈറസ് പടരുമെന്ന ആശങ്കയുള്ളതിനാല്‍ കുര്‍ബാനയ്ക്കും, പാട്ടിനും വിലക്ക് തുടരും; വ്യക്തിഗത പ്രാര്‍ത്ഥനയ്ക്ക് മാത്രം അനുമതി; മുടിവെട്ടാനും, സിനിമ, പബ്ബ് പരിപാടികള്‍ക്കും ജൂലൈ 4 വരെ കാത്തിരിക്കണം

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിനൊപ്പം ചേര്‍ന്ന് സുരക്ഷിതമായ രീതിയില്‍ ആരാധനാലയങ്ങള്‍ എങ്ങിനെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന പദ്ധതി ഒരുക്കുകയാണ്

ഹെയര്‍ഡ്രെസര്‍, സിനിമാസ്, പബ്ബ് എന്നിവയ്‌ക്കൊപ്പം ജൂലൈ 4 വരെ ആരാധനാലയങ്ങളും അടച്ചിടാനുള്ള തീരുമാനത്തില്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നു. ജൂണ്‍ മധ്യത്തോടെ ചര്‍ച്ചുകള്‍ തുറക്കാനും, വ്യക്തിഗത പ്രാര്‍ത്ഥനകള്‍ നടത്താനുമാണ് അനുമതി ലഭിക്കുക. എന്നാല്‍ കൊയര്‍ ആലാപനവും, കുര്‍ബാന സ്വീകരണവും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് കൊറോണാവൈറസ് പടരുമെന്ന ആശങ്കയില്‍ വിലക്ക് തുടരും. 

ജൂണ്‍ 15-ഓടെ വ്യക്തിഗത പ്രാര്‍ത്ഥനയ്ക്കായി ചര്‍ച്ചും, മോസ്‌കും, സിനഗോഗും, ക്ഷേത്രങ്ങളും തുറക്കാനാണ് പദ്ധതിയെന്ന് ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസില്‍ പെടാത്ത ഷോപ്പുകളും ആ ദിവസം മുതല്‍ പുനരാരംഭിക്കാനാണ് നടപടി ഒരുങ്ങുന്നത്. എത്രയും പെട്ടെന്ന് ആരാധനാലയങ്ങള്‍ തുറക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ജെന്റിക്ക് കൂട്ടിച്ചേര്‍ത്തു. 

വിശ്വാസികള്‍ കൂട്ടമായി മാസിന് എത്തുന്നതും, പാട്ടുപാടുന്നതുമെല്ലാം ജൂണിന് ശേഷവും വിലക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷോപ്പുകളും, റെസ്റ്റൊറന്റും, പബ്ബും തുറക്കുമ്പോള്‍ എന്ത് കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന സംശയം പലര്‍ക്കും തോന്നിയേക്കാം. ഇതിനായി മതനേതാക്കള്‍ ഉള്‍പ്പെട്ട ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിനൊപ്പം ചേര്‍ന്ന് സുരക്ഷിതമായ രീതിയില്‍ ആരാധനാലയങ്ങള്‍ എങ്ങിനെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന പദ്ധതി ഒരുക്കുകയാണ്, ഹൗസിംഗ് സെക്രട്ടറി പറഞ്ഞു. 

'വ്യക്തിഗത പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറക്കുകയാണ് പ്രാവര്‍ത്തികമായ പ്രാഥമിക നടപടി. ഇതിന് ശേഷം ഇന്‍ഫെക്ഷന്‍ നിരക്കിന്റെ ഗതി പരിശോധിച്ച് കൂടുതല്‍ ആളുകള്‍ എത്തുന്ന ചെറിയ വിവാഹ ചടങ്ങുകള്‍ പോലുള്ളവയിലേക്ക് കടക്കും, പിന്നീട് ശരിയായ സമയത്താകും സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കുക', ജെന്റിക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.