CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 7 Seconds Ago
Breaking Now

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറേ രോഗികള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 65.61 ലക്ഷം കടന്നു

ബ്രസീലില്‍ പുതുതായി 27,312 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ 1269 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലോകത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം 65,61,792 ആയി വര്‍ധിച്ചു. 3,87,900 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഈ സമയപരിധിയില്‍ 4925 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയിലും ബ്രസീലുമായി 40000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം ഒരു ദിവസത്തിനിടെ 20,322 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 1081 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബ്രസീലില്‍ പുതുതായി 27,312 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ 1269 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. സ്‌പെയിനാണ് തൊട്ടുപിന്നില്‍. 2,87,406 പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ബ്രിട്ടണ്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ യഥാക്രമം 2,79,856, 2,33,836, ഇന്ത്യ രണ്ടുലക്ഷത്തിന് മുകളില്‍ എന്നിങ്ങനെയാണ് കണക്ക്. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ 39,728 പേര്‍ ഇതുവരെ മരിച്ചു.

അതേസമയം 31,64,253 പേര്‍ ഇതുവരെ രോഗമുക്തരായി. 30,14,905 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 54,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.